Madhuvidhuraavugale

മധുവിധുരാവുകളേ
Year
Language

മധുവിധുരാവുകളേ സുരഭിലയാമങ്ങളേ
മടിയിലൊരാണ്‍‌പൂവിനെ താ
അതിനമ്പാടിച്ചന്തം അതിനഞ്ജനവര്‍ണ്ണം
അമ്പാടിച്ചന്തം അതിനഞ്ജനവര്‍ണ്ണം
ആ കവിളിലഴകു വിരിയും മറുകിലുമ്മ ഒരുമ്മ

(മധുവിധു)

പാല്‍‌വെണ്ണയുണ്ണേന്റെ കണ്ണാ, നറു-
പാലാഴിയിലാലോലം താലോലം
അമ്മതന്‍ മാറില്‍ നീ - ആനന്ദഭാഗ്യം
അച്‌ഛന്റെ താരാട്ടില്‍ - മധുമയരാഗം
നിന്‍ തരിവളകളിലിളകിയാടും മധുമഴവില്ല്

(മധുവിധു)

കാടെല്ലാം വീടെല്ലാം നീയായ്, കണി-
കാണുമ്പോള്‍ എങ്ങെങ്ങും കണ്ണന്മാര്‍
മൗലിയില്‍ ചൂടേണ്ടേ - ശൃംഗാരപ്പീലി
മാറത്ത് ചാര്‍ത്തേണ്ടേ - നിരവനമാല
നിന്‍ കളിചിരികളിലൊരു യദുകുലമുണരുണരുണര്

(മധുവിധു)

madhuvidhurāvugaḽe surabhilayāmaṅṅaḽe
maḍiyilŏrāṇ‌pūvinĕ tā
adinambāḍiccandaṁ adinañjanavarṇṇaṁ
ambāḍiccandaṁ adinañjanavarṇṇaṁ
ā kaviḽilaḻagu viriyuṁ maṟugilumma ŏrumma

(madhuvidhu)

pāl‌vĕṇṇayuṇṇenṟĕ kaṇṇā, naṟu-
pālāḻiyilālolaṁ tālolaṁ
ammadan māṟil nī - ānandabhāgyaṁ
ac‌shanṟĕ tārāṭṭil - madhumayarāgaṁ
nin darivaḽagaḽiliḽagiyāḍuṁ madhumaḻavill

(madhuvidhu)

kāḍĕllāṁ vīḍĕllāṁ nīyāy, kaṇi-
kāṇumboḽ ĕṅṅĕṅṅuṁ kaṇṇanmār
mauliyil sūḍeṇḍe - śṛṁgārappīli
māṟatt sārtteṇḍe - niravanamāla
nin kaḽisirigaḽilŏru yadugulamuṇaruṇaruṇar

(madhuvidhu)