മധുവിധുദിനങ്ങള്‍ മാതളവനങ്ങള്‍
വിളിയ്ക്കുന്നു വിളിയ്ക്കുന്നു ഹൃദയങ്ങളെ
കൊതിയ്ക്കുന്ന ശലഭങ്ങളെ
പകലും രാവും വിരിയുന്നിതവിടെ
പരാഗസുരഭില പുഷ്പങ്ങള്‍
വിണ്ണില്‍നിന്നും പറന്നു വന്നൊരു
വിവാഹജീവിതസ്വപ്നങ്ങള്‍
(മധുവിധുദിനങ്ങള്‍)
വാനിന്‍ തെരുവില്‍ കുങ്കുമം വില്‍ക്കാന്‍
വാസന്തസന്ധ്യകളോടിവരും
താമരപ്പൊയ്കയില്‍ കളഭം കലക്കാന്‍
തങ്കനിലാവൊളിയോടിവരും
താമരപ്പൊയ്കയില്‍ കളഭം കലക്കാന്‍
തങ്കനിലാവൊളിയോടിവരും.. ഓടിവരും
ആ മധുവനിയില്‍ അനുരാഗത്തിന്‍
അനുഭൂതികളാം മോഹിനികള്‍
മന്മഥനരുളിയ മണിവീണയുമായ്
മാടിവിളിയ്ക്കുന്നു സഖീ നമ്മെ
(മധുവിധുദിനങ്ങള്‍)