Madhusandrige nee (pen )

മധുചന്ദ്രികേ നീ (പെണ്‍ ‍)
Work
Year
Language

മധുചന്ദ്രികേ നീ മറയുന്നുവോ
ആദ്യാനുരാഗം വിതുമ്പും രാത്രിയില്‍ .....

നിന്മന്ദഹാസം പൊലിഞ്ഞോ മേഘപാളിയില്‍
നിന്‍ പരിഭവം പെയ്തുവോ രാത്രിമുല്ലയില്‍
ഏകാകിയായ്.... ഏകാകിയായ് കേഴുമെന്നോര്‍മ്മയില്‍
ഓമലേ നിന്മുഖം മാഞ്ഞുവോ?
മധുചന്ദ്രികേ.............

ഒരുമാത്രപോലും പിരിഞ്ഞാല്‍ കണ്ണുനീര്‍ മഴ
ഒരുചുംബനം നുകര്‍ന്നാല്‍ മഞ്ഞിളം മഴ
ഏകാകിനീ........... ഏകാകിനീ നിന്‍ നിലാക്കൈകളാല്‍
വിരഹിയാം എന്നെനീ പുല്‍കുമോ?

madhusandrige nī maṟayunnuvo
ādyānurāgaṁ vidumbuṁ rātriyil .....

ninmandahāsaṁ pŏliñño meghabāḽiyil
nin paribhavaṁ pĕyduvo rātrimullayil
egāgiyāy.... egāgiyāy keḻumĕnnormmayil
omale ninmukhaṁ māññuvo?
madhusandrige.............

ŏrumātraboluṁ piriññāl kaṇṇunīr maḻa
ŏrusuṁbanaṁ nugarnnāl maññiḽaṁ maḻa
egāginī........... egāginī nin nilākkaigaḽāl
virahiyāṁ ĕnnĕnī pulgumo?