Madhurikkum ormmagale

മധുരിക്കും ഓര്‍മ്മകളേ
Year
Language

മധുരിക്കും ഓര്‍മ്മകളേ..
പ്രേമയമുനയിലലതല്ലും ഓളങ്ങളേ (മധുരിക്കും ..)

പിരിയുമ്പോ‍ളൊരു വാക്കും ഉരിയാടാനൊക്കാത്ത
പ്രിയയുടെ ചിത്രം ഒന്നെഴുതിയാലും (മധുരിക്കും..)

കരിമുകിൽ മാലയിൽ ദൂരത്ത് ദൂരത്ത്
കനക നക്ഷത്രം തെളിഞ്ഞിടുമ്പോൾ
കവിളത്ത് കണ്ണുനീർ മുത്തുമായ് നിൽക്കുന്ന
സഖിയെ ഞാൻ കാണുന്നു കണ്മുനയിൽ (മധുരിക്കും..)

കരയുവാൻ വെമ്പുന്ന ചുണ്ടുമായ് പാ‍തിരാ
മലരുകൾ നിശബ്ദം നോക്കി നിൽക്കേ
പിരിയുന്ന നേരത്ത് ഞങ്ങളിൽ തിങ്ങിയ
വിരഹത്തിൻ ശോകം ഞാനോർമ്മിക്കുന്നു (മധുരിക്കും..)

madhurikkuṁ ormmagaḽe..
premayamunayilaladalluṁ oḽaṅṅaḽe (madhurikkuṁ ..)

piriyumboḽŏru vākkuṁ uriyāḍānŏkkātta
priyayuḍĕ sitraṁ ŏnnĕḻudiyāluṁ (madhurikkuṁ..)

karimugil mālayil dūratt dūratt
kanaga nakṣatraṁ tĕḽiññiḍumboḽ
kaviḽatt kaṇṇunīr muttumāy nilkkunna
sakhiyĕ ñān kāṇunnu kaṇmunayil (madhurikkuṁ..)

karayuvān vĕmbunna suṇḍumāy pādirā
malarugaḽ niśabdaṁ nokki nilkke
piriyunna neratt ñaṅṅaḽil tiṅṅiya
virahattin śogaṁ ñānormmikkunnu (madhurikkuṁ..)