�മധുര പ്രതീക്ഷ തൻ പൂങ്കാവിൽ വച്ചൊരു
മണിവേണു ഗായകനെ കണ്ടു മുട്ടി
അനുരാഗ യമുന തൻ തീരത്തു വച്ചൊരു
അജപാല ബാലികയെ കണ്ടുമുട്ടി..ഒരു..അജപാല ബാലികയെ കണ്ടുമുട്ടി
തരളമാം ഗാനത്തിൻ താമര നൂലിനാൽ
കരളാകും ഹംസത്തെ പിടിച്ചു കെട്ടി
എന്റെ കരളാകും ഹംസത്തെ പിടിച്ചു കെട്ടി
മറ്റാരും കാണാതെ മന്ദഹാസത്തിന്റെ
മാതളപ്പൂക്കൾ എനിക്കു നീട്ടി അവള്‍
മാതളപ്പൂക്കൽ എനിക്കു നീട്ടി (മധുര പ്രതീക്ഷ)
ഗാനം കഴിഞ്ഞപ്പോൾ സമ്മാനം വാങ്ങുവാൻ
ഗായകൻ എൻ നേർക്കു കൈകൾ നീട്ടി
മുത്തു കൊടുത്തിട്ടും സ്വർണ്ണം കൊടുത്തിട്ടും
മറ്റെന്തോ കിട്ടുവാൻ കാത്തു നിന്നു
അവൻ മറ്റെന്തോ കിട്ടുവാൻ കാത്തുനിന്നു
(അനുരാഗ യമുനതൻ)
പാട്ടിനു സമ്മാനം പൊന്നല്ല മുത്തല്ല ഓ..
ആരോമല്‍പ്പെണ്ണിന്റെ ഹൃദയം മാത്രം
തങ്കക്കിനാവുകൾ തളിർ മെത്ത നീർത്തുന്ന
നിൻ കരൾ മാത്രം അവനു പോരും സഖി
നിൻ കരൾ മാത്രമവനു പോരും (മധുര പ്രതീക്ഷതൻ)