Madhuram saumyam

മധുരം സൗമ്യം
Year
Language

മധുരം സൌമ്യം ദീപ്തം
സുഖദം ഭൂമിയില്‍ ജീവിതം(മധുരം...)
ആയിരമായിരം സ്വപ്നങ്ങള്‍
മായിക മാസ്മര വര്‍ണ്ണങ്ങള്‍
അതു വാരിച്ചൂടും മിഥുനങ്ങള്‍
മിഥുനങ്ങള്‍....യുവമിഥുനങ്ങള്‍
മധുരം സൌമ്യം ദീപ്തം
സുഖദം ഭൂമിയില്‍ ജീവിതം

ആരോമലാളേ..ആസ്വദിക്കാം
ആരാമ രോമാഞ്ചം ആവോളം(ആരോമലാളേ..)
ആനന്ദ ജാലങ്ങള്‍ മലരെത്തിടും
ആ ദിവ്യഗന്ധങ്ങള്‍ മഴപെയ്തിടും
ഈ തീരം തേടും ഹൃദയങ്ങള്‍
ഹൃദയങ്ങള്‍...യുവഹൃദയങ്ങള്‍
മധുരം സൌമ്യം ദീപ്തം
സുഖദം ഭൂമിയില്‍ ജീവിതം(2)

മോഹങ്ങളാകെ പങ്കുവെയ്ക്കാം
മോഹനതല്പത്തില്‍ ഒന്നാകാം(മോഹങ്ങളാകെ..)
വാസന്തകോകിലം ശ്രുതിമീട്ടിയും
ഹേമന്തകുഞ്ജങ്ങള്‍ കുളിര്‍തൂകിയും
ഈ മണ്ണില്‍ പൂക്കും പ്രണയങ്ങള്‍
പ്രണയങ്ങള്‍....പ്രിയ പ്രണയങ്ങള്‍
(മധുരം...)

madhuraṁ saൌmyaṁ dīptaṁ
sukhadaṁ bhūmiyil jīvidaṁ(madhuraṁ...)
āyiramāyiraṁ svapnaṅṅaḽ
māyiga māsmara varṇṇaṅṅaḽ
adu vāriccūḍuṁ mithunaṅṅaḽ
mithunaṅṅaḽ....yuvamithunaṅṅaḽ
madhuraṁ saൌmyaṁ dīptaṁ
sukhadaṁ bhūmiyil jīvidaṁ

āromalāḽe..āsvadikkāṁ
ārāma romāñjaṁ āvoḽaṁ(āromalāḽe..)
ānanda jālaṅṅaḽ malarĕttiḍuṁ
ā divyagandhaṅṅaḽ maḻabĕydiḍuṁ
ī tīraṁ teḍuṁ hṛdayaṅṅaḽ
hṛdayaṅṅaḽ...yuvahṛdayaṅṅaḽ
madhuraṁ saൌmyaṁ dīptaṁ
sukhadaṁ bhūmiyil jīvidaṁ(2)

mohaṅṅaḽāgĕ paṅguvĕykkāṁ
mohanadalbattil ŏnnāgāṁ(mohaṅṅaḽāgĕ..)
vāsandagogilaṁ śrudimīṭṭiyuṁ
hemandaguñjaṅṅaḽ kuḽirdūgiyuṁ
ī maṇṇil pūkkuṁ praṇayaṅṅaḽ
praṇayaṅṅaḽ....priya praṇayaṅṅaḽ
(madhuraṁ...)