Madhuram jeevaamrtabindu

മധുരം ജീവാമൃതബിന്ദു
Work
Year
Language

ആ....ആ ....ആ.........

മധുരം ജീവാമൃതബിന്ദു (3)
ഹൃദയം പാടും ലയസിന്ധു
മധുരം ജീവാമൃതബിന്ദു

സൌഗന്ധികങ്ങളെ ഉണരൂ വീണ്ടുമെന്‍
മൂകമാം രാത്രിയില്‍ പാര്‍വ്വണം പെയ്യുമീ
ഏകാന്ത യാമവീഥിയില്‍ (2)
താന്തമാണെങ്കിലും... ആ....ആ...
താന്തമാണെങ്കിലും പാതിരക്കാറ്റിലും
വാടാതെ നില്‍ക്കുമെന്‍റെ ദീപകം
പാടുമീ സ്നേഹരൂപകം പോലെ
(മധുരം ജീവാമൃത)

ചേതോവികാരമേ നിറയൂ വീണ്ടുമെന്‍
ലോലമാം സന്ധ്യയില്‍ ആതിരാത്തെന്നലിന്‍
നീഹാര ബിന്ദു ചൂടുവാന്‍ (2)
താന്തമാണെങ്കിലും... ആ....ആ...
താന്തമാണെങ്കിലും സ്വപ്നവേഗങ്ങളില്‍
വീഴാതെ നില്‍ക്കുമെന്‍റെ ചേതന
നിന്‍ വിരല്‍ പ്പൂ തൊടുമ്പോഴെന്‍ നെഞ്ചില്‍
(മധുരം ജീവാമൃത)

ā....ā ....ā.........

madhuraṁ jīvāmṛtabindu (3)
hṛdayaṁ pāḍuṁ layasindhu
madhuraṁ jīvāmṛtabindu

saൌgandhigaṅṅaḽĕ uṇarū vīṇḍumĕn
mūgamāṁ rātriyil pārvvaṇaṁ pĕyyumī
egānda yāmavīthiyil (2)
tāndamāṇĕṅgiluṁ... ā....ā...
tāndamāṇĕṅgiluṁ pādirakkāṭriluṁ
vāḍādĕ nilkkumĕnṟĕ dībagaṁ
pāḍumī sneharūbagaṁ polĕ
(madhuraṁ jīvāmṛta)

sedovigārame niṟayū vīṇḍumĕn
lolamāṁ sandhyayil ādirāttĕnnalin
nīhāra bindu sūḍuvān (2)
tāndamāṇĕṅgiluṁ... ā....ā...
tāndamāṇĕṅgiluṁ svapnavegaṅṅaḽil
vīḻādĕ nilkkumĕnṟĕ sedana
nin viral ppū tŏḍumboḻĕn nĕñjil
(madhuraṁ jīvāmṛta)