Madhuram

മധുരം
Work
Year
Language

മധുരം മധുരം
മഥുരാപുരി തേടുമൊരീ
മുരളീ ഗാനരസം (മധുരം..)
സാമജസംഗീത സ്വരമയമാകും (2)
തംബുരു ശ്രുതിപോലെ
കണ്ണാ എൻ ഹൃദയം പ്രണയമയം
(മധുരം...)

പാർവണചന്ദ്രിക യമുനയിലൊഴുകും
അനുരാഗഹംസങ്ങളാകുന്നുവോ (2)
ഇനി മംഗളം നേരും ഋതുസന്ധ്യകൾ
കുനുകുങ്കുമം ചാർത്തും നിറദീപങ്ങൾ
വനമാലി നിന്നിൽ ചേരുവാൻ ഞാൻ ഒരുക്കമായീ
(മധുരം..)

ചാമരമുടിയിൽ അകിൽ മണമോടെ
ശരൽക്കാല മേഘങ്ങൾ പറന്നേറവേ(2)
നിൻ കാൽക്കലാകാശം കളകാഞ്ചിയായ്
നിൻ മൗലിയിൽ സ്നേഹം മയിൽ പീലിയായ്
ഗിരിധാരി നിന്നിൽ ചേരുവാനോ തിടുക്കമായീ
(മധുരം..)

madhuraṁ madhuraṁ
mathurāburi teḍumŏrī
muraḽī gānarasaṁ (madhuraṁ..)
sāmajasaṁgīda svaramayamāguṁ (2)
taṁburu śrudibolĕ
kaṇṇā ĕn hṛdayaṁ praṇayamayaṁ
(madhuraṁ...)

pārvaṇasandriga yamunayilŏḻuguṁ
anurāgahaṁsaṅṅaḽāgunnuvo (2)
ini maṁgaḽaṁ neruṁ ṛtusandhyagaḽ
kunuguṅgumaṁ sārttuṁ niṟadībaṅṅaḽ
vanamāli ninnil seruvān ñān ŏrukkamāyī
(madhuraṁ..)

sāmaramuḍiyil agil maṇamoḍĕ
śaralkkāla meghaṅṅaḽ paṟanneṟave(2)
nin kālkkalāgāśaṁ kaḽagāñjiyāy
nin mauliyil snehaṁ mayil pīliyāy
giridhāri ninnil seruvāno tiḍukkamāyī
(madhuraṁ..)