Madhumoli

മധുമൊഴി
Year
Language

മധുമൊഴി ശുകബാലേ ചൊല്‍കെന്റെ
ഹൃദയേശന്‍ എങ്ങുപോയി
സുമിതസുന്ദര ലതാഗൃഹമിതില്‍ അണഞ്ഞില്ല
സുഖദമാ മണിവേണുനിനദവുമകലെയെങ്ങു
വിലയമാര്‍ന്നു സഖീ... മധുമൊഴി ശുകബാലേ...

ചിരിതൂകി ശശിലേഖ എന്‍ നേര്‍ക്കിതാ
പരിഹാസമുതിരു‍ന്നു, കുളുര്‍ത്തെന്നലും
വിധുരഗീതിയിതലിയുകയായി
യമുനതന്‍ കുളിരലകളില്‍
സഖി പറയു മാധവനെങ്ങുപോയ്, കുളുര്‍-
മധുമൊഴി ശുകബാലേ ചൊല്‍കെന്റെ
ഹൃദയേശന്‍ എങ്ങുപോയി.....

madhumŏḻi śugabāle sŏlgĕnṟĕ
hṛdayeśan ĕṅṅuboyi
sumidasundara ladāgṛhamidil aṇaññilla
sukhadamā maṇiveṇuninadavumagalĕyĕṅṅu
vilayamārnnu sakhī... madhumŏḻi śugabāle...

siridūgi śaśilekha ĕn nerkkidā
parihāsamudirunnu, kuḽurttĕnnaluṁ
vidhuragīdiyidaliyugayāyi
yamunadan kuḽiralagaḽil
sakhi paṟayu mādhavanĕṅṅuboy, kuḽur-
madhumŏḻi śugabāle sŏlgĕnṟĕ
hṛdayeśan ĕṅṅuboyi.....