Madhumala peyyunnu

മധുമഴ പെയ്യുന്നു
Year
Language

മധുമഴ പെയ്യുന്നൂ, മൗനം
മണിരവമാകുന്നൂ ഉള്ളിന്‍ ഇഴകളില്‍
നിന്‍ കൈകള്‍ എന്നില്‍ പതിയവേ
നിന്‍ വിരലിന്‍‍ കുളിരാല്‍ അകമലരില്‍
സ്വരകണികള്‍ ഉതിരവേ...

(മധുമഴ)

മനസ്സില്‍ പുതുപുളകമണിഞ്ഞു
നവമുകുളമുണര്‍ന്നൂ....
ഒരു ചിരിതന്‍ വീചിയിലൊഴുകുമ്പോള്‍
എന്‍ മനസ്സില്‍ പുതുപുളകമണിഞ്ഞു
നവമുകുളമുണര്‍ന്നൂ....
ഒരു ചിരിതന്‍ വീചിയിലൊഴുകുമ്പോള്‍
എന്നില്‍ ഏതോ രാഗം നീ പകരുമ്പോള്‍ - 2
നീയായെന്‍ ആരോമല്‍ വാസന്തം - വാസന്തം
നീയായെന്‍ ആത്മാവിന്‍ സംഗീതം - സംഗീതം

(മധുമഴ)

അലിഞ്ഞു മധുരിമയിലലിഞ്ഞു
ഒരു കനവിലുയര്‍ന്നൂ...
ഇരു ഹൃദയമൊന്നായ് മാറുമ്പോള്‍
ഞാന്‍ അലിഞ്ഞു മധുരിമയിലലിഞ്ഞു
ഒരു കനവിലുയര്‍ന്നൂ...
ഇരു ഹൃദയമൊന്നായ് മാറുമ്പോള്‍
എന്നില്‍ വിണ്ണിന്‍ വര്‍ണ്ണം നീ തൂകുമ്പോള്‍ - 2
എന്‍ മോഹം ഒന്നൊന്നായ് വിടരുന്നൂ - വിടരുന്നൂ
എന്‍ ജീവന്‍ സായൂജ്യം നുകരുന്നൂ - നുകരുന്നൂ

(മധുമഴ)

madhumaḻa pĕyyunnū, maunaṁ
maṇiravamāgunnū uḽḽin iḻagaḽil
nin kaigaḽ ĕnnil padiyave
nin viralin kuḽirāl agamalaril
svaragaṇigaḽ udirave...

(madhumaḻa)

manassil pudubuḽagamaṇiññu
navamuguḽamuṇarnnū....
ŏru siridan vīsiyilŏḻugumboḽ
ĕn manassil pudubuḽagamaṇiññu
navamuguḽamuṇarnnū....
ŏru siridan vīsiyilŏḻugumboḽ
ĕnnil edo rāgaṁ nī pagarumboḽ - 2
nīyāyĕn āromal vāsandaṁ - vāsandaṁ
nīyāyĕn ātmāvin saṁgīdaṁ - saṁgīdaṁ

(madhumaḻa)

aliññu madhurimayilaliññu
ŏru kanaviluyarnnū...
iru hṛdayamŏnnāy māṟumboḽ
ñān aliññu madhurimayilaliññu
ŏru kanaviluyarnnū...
iru hṛdayamŏnnāy māṟumboḽ
ĕnnil viṇṇin varṇṇaṁ nī tūgumboḽ - 2
ĕn mohaṁ ŏnnŏnnāy viḍarunnū - viḍarunnū
ĕn jīvan sāyūjyaṁ nugarunnū - nugarunnū

(madhumaḻa)