Madhumadhuram

മധുമധുരം
Year
Language

മധുമധുരം മലരധരം
മനയ്ക്കലെ കാവിൻ പരിമളമേ
പൂജാമലരായ് ഞാനണഞ്ഞു
ദേവൻ മാറിൽ ചൂടി
അഭിലാഷ ഹംസം പറന്നുയർന്നു
(മധുമധുരം..)

പ്രേമാഞ്ജനം നിൻ മിഴിയിൽ
നീലാരവിന്ദം വിടർത്തിയല്ലോ (2)
പാടാത്ത പാട്ടിൻ പല്ലവി നീ
പൂവളമേകും ആലോലം നീയേ
ഹൃദയങ്ങളൊന്നായ് ചേർന്നലിഞ്ഞു
(മധുമധുരം..)

രാജമല്ലി പൂത്തുലഞ്ഞു
രാഗാർദ്രമാമെൻ മനസ്സിനുള്ളിൽ (2)
കാരുണ്യ പുഷപ്ങ്ങൾ നിൻ കവിളിൽ
ഏതോ കിനാവിൽ താലോലമാടി
ഹൃദയങ്ങളൊന്നായ് ചേർന്നലിഞ്ഞു
(മധുമധുരം..)

madhumadhuraṁ malaradharaṁ
manaykkalĕ kāvin parimaḽame
pūjāmalarāy ñānaṇaññu
devan māṟil sūḍi
abhilāṣa haṁsaṁ paṟannuyarnnu
(madhumadhuraṁ..)

premāñjanaṁ nin miḻiyil
nīlāravindaṁ viḍarttiyallo (2)
pāḍātta pāṭṭin pallavi nī
pūvaḽameguṁ ālolaṁ nīye
hṛdayaṅṅaḽŏnnāy sernnaliññu
(madhumadhuraṁ..)

rājamalli pūttulaññu
rāgārdramāmĕn manassinuḽḽil (2)
kāruṇya puṣapṅṅaḽ nin kaviḽil
edo kināvil tālolamāḍi
hṛdayaṅṅaḽŏnnāy sernnaliññu
(madhumadhuraṁ..)