Madhumaasasandrigayaay

മധുമാസചന്ദ്രികയായ്
Work
Year
Language

മധുമാസചന്ദ്രികയായെന്നുമെന്നുമെന്റെ മുന്‍പില്‍
മറയാതെ നില്‍ക്കുക നീയോമലേ
അനുരാഗചന്ദ്രനേ നീയെന്നുമെന്നുമെന്നില്‍നിന്നും
അകലാതെ വാഴുകയെന്‍ ജീവനായി

നടിയാണു ഞാന്‍
എല്ലാമറിയുന്നു ഞാന്‍
ലോകനിയമത്തില്‍ പരിഹാസ്യയാം ഞാന്‍
നിയമത്തിനിതിലെന്തു ചൊല്ലുവാന്‍ കാര്യം
ലോകനിയമത്തിനിതിലെന്തു ചൊല്ലുവാന്‍
എന്‍ കണ്ണീര്‍ കണ്ടാനന്ദംകൊള്ളുവാന്‍
വേണ്ട ഭയമേതും എന്‍ ഹൃദയ നായികേ
(മധുമാസ... )

പിരിയായ്ക ഈ ലോകം എതിരാകിലും
എനിയ്ക്കരുളായ്ക നീ താപമെന്നാളും
അതിദീന ഞാന്‍ എന്നാലും ഒരു
ഹൃദയമുണ്ടതിലങ്ങു വാണാലും
(മധുമാസ....)

madhumāsasandrigayāyĕnnumĕnnumĕnṟĕ munpil
maṟayādĕ nilkkuga nīyomale
anurāgasandrane nīyĕnnumĕnnumĕnnilninnuṁ
agalādĕ vāḻugayĕn jīvanāyi

naḍiyāṇu ñān
ĕllāmaṟiyunnu ñān
loganiyamattil parihāsyayāṁ ñān
niyamattinidilĕndu sŏlluvān kāryaṁ
loganiyamattinidilĕndu sŏlluvān
ĕn kaṇṇīr kaṇḍānandaṁkŏḽḽuvān
veṇḍa bhayameduṁ ĕn hṛdaya nāyige
(madhumāsa... )

piriyāyga ī logaṁ ĕdirāgiluṁ
ĕniykkaruḽāyga nī tābamĕnnāḽuṁ
adidīna ñān ĕnnāluṁ ŏru
hṛdayamuṇḍadilaṅṅu vāṇāluṁ
(madhumāsa....)