Madhumaasamaayallo

മധുമാസമായല്ലോ
Year
Language

മ്... ആ....
മധുമാസമായല്ലോ മലര്‍വാടിയില്‍ - പ്രേമ
മണീവീണയിതുമീട്ടാന്‍ വരുമോ സഖി
മമജീവിതാനന്ദ മണിക്കോവിലില്‍ - എന്നു
മണയാത്ത ദീപമായ് വരുമോ ഭവാന്‍

മിന്നും നിലാവിന്‍ പൊന്നിന്‍ കൊടിയാല്‍
പൂത്താലി തീര്‍ക്കുന്ന പൊന്‍പനീര്‍ത്താര
ചേലിയന്നു നീ ഈ താലിചാര്‍ത്തുമാരെ?
മധുമാസമായല്ലോ.....

മന്ത്രകോടിയുമായ് സന്ധ്യാവധു വന്നു
മാറത്തുചാര്‍ത്തുമീ നവമാലിക
ഹാ മാനസേശ്വരീ നീ മാത്രമെന്‍ സഖി
മമജീവിതാനന്ദ........

എന്മനമാശാ കല്ലോലമായ്
അതിലെന്നുമൊഴുകും നാം കളിയോടമായ്
പിരിയാതെയീവിധം പ്രിയമാര്‍ന്നു ജീവിതം
മാനസമാശാ കല്ലോലമായ്
അതിലെന്നുമൊഴുകും നാം കളിയോടമായ്

m... ā....
madhumāsamāyallo malarvāḍiyil - prema
maṇīvīṇayidumīṭṭān varumo sakhi
mamajīvidānanda maṇikkovilil - ĕnnu
maṇayātta dībamāy varumo bhavān

minnuṁ nilāvin pŏnnin kŏḍiyāl
pūttāli tīrkkunna pŏnpanīrttāra
seliyannu nī ī tālisārttumārĕ?
madhumāsamāyallo.....

mandragoḍiyumāy sandhyāvadhu vannu
māṟattusārttumī navamāliga
hā mānaseśvarī nī mātramĕn sakhi
mamajīvidānanda........

ĕnmanamāśā kallolamāy
adilĕnnumŏḻuguṁ nāṁ kaḽiyoḍamāy
piriyādĕyīvidhaṁ priyamārnnu jīvidaṁ
mānasamāśā kallolamāy
adilĕnnumŏḻuguṁ nāṁ kaḽiyoḍamāy