Madhumaasam manninre

മധുമാസം മണ്ണിന്റെ
Year
Language

മധുമാ‍സം മണ്ണിന്റെ മാറിലിട്ടു ഒരു പൊന്മാല്യം
മണിമേഘം മണ്ണിന്റെ മെയ്യിലിട്ടു ഹിമ നീരാളം
വാനമ്പാടികള്‍ അതുകണ്ടു പാടുന്നു
ഏറ്റുപാടുന്നു പിരിയാതെ തന്നെ നാം

സ്നേഹവാനില്‍ വന്നു പൂക്കും മഞ്ജിമകള്‍
പ്രിയമാനസങ്ങള്‍ പേറി നില്‍ക്കും മധുരിമകള്‍
ചിരിക്കുന്ന കല്ലോലം നിറയ്ക്കുന്നു സംഗീതം
ഇനിയുമെന്‍ സായൂജ്യം ഇനിയുമീ ഉല്ലാസം
പകരുവാനെന്‍ കൂടെവാ...

നന്മകൊണ്ടു നമ്മള്‍ തീര്‍ത്ത സ്വര്‍ഗ്ഗമിതാ
പണ്ടുനമ്മള്‍ കണ്ട സ്വപ്നങ്ങള്‍ തന്‍ അര്‍ഥമിതാ
അരുണിമ മാഞ്ഞാലും നിഴലുകള്‍ വീണാലും
ഉയിരുകള്‍ ഒന്നാകും മനസ്സിലെ പൂക്കാലം
തുടരുവാനെന്നും കൂടെവാ....

madhumāsaṁ maṇṇinṟĕ māṟiliṭṭu ŏru pŏnmālyaṁ
maṇimeghaṁ maṇṇinṟĕ mĕyyiliṭṭu hima nīrāḽaṁ
vānambāḍigaḽ adugaṇḍu pāḍunnu
eṭrubāḍunnu piriyādĕ tannĕ nāṁ

snehavānil vannu pūkkuṁ mañjimagaḽ
priyamānasaṅṅaḽ peṟi nilkkuṁ madhurimagaḽ
sirikkunna kallolaṁ niṟaykkunnu saṁgīdaṁ
iniyumĕn sāyūjyaṁ iniyumī ullāsaṁ
pagaruvānĕn kūḍĕvā...

nanmagŏṇḍu nammaḽ tīrtta svarggamidā
paṇḍunammaḽ kaṇḍa svapnaṅṅaḽ tan ardhamidā
aruṇima māññāluṁ niḻalugaḽ vīṇāluṁ
uyirugaḽ ŏnnāguṁ manassilĕ pūkkālaṁ
tuḍaruvānĕnnuṁ kūḍĕvā....