Madhumaasa sandran

മധുമാസ ചന്ദ്രന്‍
Year
Language

മധുമാസചന്ദ്രന്‍ മാഞ്ഞു മുകില്‍മാലയില്‍ ഓ...
തളിരാമ്പല്‍ താനേ തേങ്ങി വിരഹാര്‍ദ്രയായു്
മിഴിമിന്നുമെന്‍ ശരറാന്തലേ തിരി നീട്ടുമോ
(മധുമാസചന്ദ്രന്‍)

മധുമാസചന്ദ്രന്‍ മാഞ്ഞു മുകില്‍മാലയില്‍

ഇടനെഞ്ചിലേതോ നോവിന്‍ അലമാല മൂടും കടലേ
നിഴല്‍ വീണ രാവിന്‍ മാറിന്‍ മിഴിനീരു് പെയ്യും മുകിലേ
(ഇടനെഞ്ചിലേതോ )
ഇരുളിന്റെ കൂടാരത്തില്‍ ഞാന്‍ മാത്രമായു് (2)
ഓ...

മധുമാസചന്ദ്രന്‍ മാഞ്ഞു മുകില്‍മാലയില്‍

അഴലോടെ ആരോ പാടും അതിലോലമേതോ രാഗം
അലയുന്ന കാറ്റിന്‍ ചുണ്ടില്‍ മഴയായു് വീഴും യാമം
(അഴലോടെ )
ചിറകാര്‍ന്ന രാപ്പാടിയായു് എന്നോര്‍മ്മകള്‍ (2)
ഓ...

(മധുമാസചന്ദ്രന്‍)

madhumāsasandran māññu mugilmālayil o...
taḽirāmbal tāne teṅṅi virahārdrayāyu്
miḻiminnumĕn śaraṟāndale tiri nīṭṭumo
(madhumāsasandran)

madhumāsasandran māññu mugilmālayil

iḍanĕñjiledo novin alamāla mūḍuṁ kaḍale
niḻal vīṇa rāvin māṟin miḻinīru് pĕyyuṁ mugile
(iḍanĕñjiledo )
iruḽinṟĕ kūḍārattil ñān mātramāyu് (2)
o...

madhumāsasandran māññu mugilmālayil

aḻaloḍĕ āro pāḍuṁ adilolamedo rāgaṁ
alayunna kāṭrin suṇḍil maḻayāyu് vīḻuṁ yāmaṁ
(aḻaloḍĕ )
siṟagārnna rāppāḍiyāyu് ĕnnormmagaḽ (2)
o...

(madhumāsasandran)