Madhumaasa rajaniyil

മധുമാസ രജനിയില്‍
Work
Year
Language

മധുമാസരജനിയില്‍ വഴിതെറ്റിപ്പോയൊരു
വനമുല്ലപ്പൂവാണു ഞാന്‍
ഒരു വനമുല്ലപ്പൂവാണു ഞാന്‍
കണ്ണുനീര്‍പ്പൊയ്‌കയില്‍ ഒറ്റയ്‌ക്കു നീന്തുന്ന
കല്‍ഹാരപുഷ്‌പം ഞാന്‍
(മധുമാസ‍)

കവിളത്തു നൃത്തം നടത്തുവാനെത്തിയ
കണ്ണുനീര്‍ത്തുള്ളി ഞാന്‍...
ഉല്‍ക്കടദുഃഖമെന്‍ ഗാനം...
ഗദ്‌ഗദമെന്നുടെ താളം...
(മധുമാസ)

ഓരോ പ്രഭാതവും ചുറ്റിലും തീര്‍ത്തത്
കാരാഗൃഹങ്ങള്‍ മാത്രം
സുന്ദരാകാരപ്പൊന്‍‌കൂട്ടില്‍
ബന്ധനമാണെന്റെ യോഗം
(മധുമാസ)

madhumāsarajaniyil vaḻidĕṭrippoyŏru
vanamullappūvāṇu ñān
ŏru vanamullappūvāṇu ñān
kaṇṇunīrppŏy‌kayil ŏṭray‌kku nīndunna
kalhārabuṣ‌paṁ ñān
(madhumāsa)

kaviḽattu nṛttaṁ naḍattuvānĕttiya
kaṇṇunīrttuḽḽi ñān...
ulkkaḍaduḥkhamĕn gānaṁ...
gat‌gadamĕnnuḍĕ tāḽaṁ...
(madhumāsa)

oro prabhādavuṁ suṭriluṁ tīrttat
kārāgṛhaṅṅaḽ mātraṁ
sundarāgārappŏn‌kūṭṭil
bandhanamāṇĕnṟĕ yogaṁ
(madhumāsa)