മധുമാസപ്പൊന്നില ചൂടി ധനുമാസ പൂപ്പട കൂടി
മലരമ്പന്‍ മനതാരില്‍ കളിയാടുമ്പോള്‍
മധുമാസപ്പൊന്നില ചൂടി ധനുമാസ പൂപ്പട കൂടി
മലരമ്പന്‍ മനതാരില്‍ കളിയാടുമ്പോള്‍
തരുണികളുടെ കവിളിണകളില്‍ അരുണിമ
തിരയിളകിയ ലയഗതികളില്‍ ഒഴുകിടും
അളിനിരതന്‍ വനരതിയില്‍ സുമഹൃദയം
ഹിമതരസുഖ രാഗധാരയാടിയാടി ..
(മധുമാസ ...)
ആമ്പല്‍പ്പൂവിനുള്ളം ചേര്‍ന്നു മംഗളപൂര്‍ണ്ണിമയില്‍
മെയ്യില്‍ പാതി തേടിപ്പോയ താരക സുന്ദരികള്‍
പനിനീര്‍ മഴയില്‍ കുളിരും നദിയില്‍
മദനക്കാറ്റിന്‍ തിരയായ് തഴുകും
മധുമാധവ ദലതരമടിമുടിയരുളിയ
രാസവിലോല വികാരശതങ്ങളിതാ
(മധുമാസ ...)
വിണ്ണിന്‍ നീലരാഗംതേടി മാരുതനണയുമ്പോള്‍
രാവിന്‍ മോഹമന്ത്രം തേടി രാക്കിളിയുണരുമ്പോള്‍
രതിനാഗഫണങ്ങള്‍ വിടര്‍ന്ന ലതാ-
സദനങ്ങളില്‍ ഉന്മദ കാമസുഗന്ധികള്‍
മനമോടു മനം ഇണ കലരുമൊരാതിര
രജനി കലര്‍ന്നൊരു മദിരാ ചഷകമിതാ ..
(മധുമാസ ...)