Madhu moliyo

മധു മൊഴിയോ
Year
Language

ലാലലലാ.....ലലലല.....ലലലാല്ലാലാ...ലല ലല ലല....
മധുമൊഴിയോ രാഗമാലികയോ
ഒഴുകിവരും മാരകാകളിയോ
മാനസം വീണയായ്‌ മോഹമോ ഗാനമായ്‌
നീയതിൽ നാദമായ്‌ ഞാനോ ഭാവമായ്‌
സ്വപ്നങ്ങൾ പൂവണിഞ്ഞു പ്രേമസ്വർഗ്ഗത്തിൽ നാമുയർന്നു
ദാഹമായ്‌ മോഹമായ്‌ നീവരൂ....
മധുമൊഴിയോ രാഗമാലികയോ
ഒഴുകിവരും മാരകാകളിയോ

നീ പാടും രാഗങ്ങൾ മധുപകരുന്നൊരു ഹൃദയമിതാ
നീരാടും മോഹങ്ങൾ കുളിരണിയുന്നൊരു നിമിഷമിതാ
ഈ സ്വപ്നതീരത്തിൽ നിധിയുണരുന്നൊരു കേളിയിതാ
ഈ പുഷ്പസാനുക്കൾ സുരഭിലമാക്കും പുളകമിതാ
സ്വപ്നങ്ങൾ പൂവണിഞ്ഞു പ്രേമസ്വർഗ്ഗത്തിൽ നാമുയർന്നു
ദാഹമായ്‌ മോഹമായ്‌ നീവരൂ....
(മധുമൊഴിയോ.....)

പാൽപ്പാവില്‍ തേനോലും അസുലഭരാഗവസന്തമിതാ
ആദ്യമായ്‌ പൂചുടും ഹൃദയവികാര സുഗന്ധമിതാ
തീരാത്ത ദാഹങ്ങൾ ചിറകണിയുന്നൊരു വേളയിതാ
നാമൊന്നായ്‌ ചേർന്നീടും മദഭരയൗവ്വനലഹരിയിതാ
സ്വപ്നങ്ങൾ പൂവണിഞ്ഞു പ്രേമസ്വർഗ്ഗത്തിൽ നാമുയർന്നു
ദാഹമായ്‌ മോഹമായ്‌ നീവരൂ....
(മധുമൊഴിയോ.....)

lālalalā.....lalalala.....lalalāllālā...lala lala lala....
madhumŏḻiyo rāgamāligayo
ŏḻugivaruṁ māragāgaḽiyo
mānasaṁ vīṇayāy‌ mohamo gānamāy‌
nīyadil nādamāy‌ ñāno bhāvamāy‌
svapnaṅṅaḽ pūvaṇiññu premasvarggattil nāmuyarnnu
dāhamāy‌ mohamāy‌ nīvarū....
madhumŏḻiyo rāgamāligayo
ŏḻugivaruṁ māragāgaḽiyo

nī pāḍuṁ rāgaṅṅaḽ madhubagarunnŏru hṛdayamidā
nīrāḍuṁ mohaṅṅaḽ kuḽiraṇiyunnŏru nimiṣamidā
ī svapnadīrattil nidhiyuṇarunnŏru keḽiyidā
ī puṣpasānukkaḽ surabhilamākkuṁ puḽagamidā
svapnaṅṅaḽ pūvaṇiññu premasvarggattil nāmuyarnnu
dāhamāy‌ mohamāy‌ nīvarū....
(madhumŏḻiyo.....)

pālppāvil tenoluṁ asulabharāgavasandamidā
ādyamāy‌ pūsuḍuṁ hṛdayavigāra sugandhamidā
tīrātta dāhaṅṅaḽ siṟagaṇiyunnŏru veḽayidā
nāmŏnnāy‌ sernnīḍuṁ madabharayauvvanalahariyidā
svapnaṅṅaḽ pūvaṇiññu premasvarggattil nāmuyarnnu
dāhamāy‌ mohamāy‌ nīvarū....
(madhumŏḻiyo.....)