Madanotsavam

മദനോത്സവം
Year
Language

മദനോൽസവം രതി നടനോൽസവം
മദനപ്പൂ വിരിയുന്ന മാരോൽസവം
മലരമ്പ് ചൊരിയുമീ മണിയറയിൽ എന്റെ
മംഗല്യറാണിയ്ക്ക് പുളകോൽസവം
(മദനോൽസവം...)

അസുലഭമോഹങ്ങൾ ഇതൾചൂടിയെത്തുമീ
ആദ്യസമാഗമയാമം
ചുംബിച്ചു ചുംബിച്ചു നിന്നെ ഞാനിന്നൊരു
ചന്ദ്രകാന്തത്തളിരാക്കും
ഈ നിത്യവാസന്ത സ്വർഗ്ഗത്തിലെൻ മുന്നിൽ
സ്വരരാഗ മണിവീണ പാടും
(മദനോൽസവം....)

ആയിരം സൌഗന്ധികങ്ങൾ വിടർത്തുമീ
ആദ്യത്തെ സോപാനഗാനം
ഹൃദയത്തിൽ നീ ദിവ്യ വിസ്മൃതിയാകുവാൻ
ഒരു ദേവസ്വപ്നമായ് വന്നു
ആ സ്വപ്നരാഗവസന്തങ്ങളെൻ മുന്നിൽ
ആത്മാവിൽ തേൻകണമാകും
(മദനോൽസവം....)

madanolsavaṁ radi naḍanolsavaṁ
madanappū viriyunna mārolsavaṁ
malaramp sŏriyumī maṇiyaṟayil ĕnṟĕ
maṁgalyaṟāṇiykk puḽagolsavaṁ
(madanolsavaṁ...)

asulabhamohaṅṅaḽ idaḽcūḍiyĕttumī
ādyasamāgamayāmaṁ
suṁbiccu suṁbiccu ninnĕ ñāninnŏru
sandragāndattaḽirākkuṁ
ī nityavāsanda svarggattilĕn munnil
svararāga maṇivīṇa pāḍuṁ
(madanolsavaṁ....)

āyiraṁ saൌgandhigaṅṅaḽ viḍarttumī
ādyattĕ sobānagānaṁ
hṛdayattil nī divya vismṛtiyāguvān
ŏru devasvapnamāy vannu
ā svapnarāgavasandaṅṅaḽĕn munnil
ātmāvil tenkaṇamāguṁ
(madanolsavaṁ....)