Madanappoongulabole

മദനപ്പൂങ്കുലപോലെ
Year
Language

മദനപ്പൂങ്കുല പോലെ
മാണിക്ക്യകനി പോലെ
മയിലാഞ്ചിച്ചോപ്പു ചാർത്തും
മാരന്റെ മലർക്കിളിയേ
പനിമതിക്കുമ്പിളിൽ നിന്നും
പനിനീരു ചോർന്നതാണോ
പാലൊത്ത പൂനിലാവിൻ മുത്താണോ
ഖൽബിൻ മുത്താണോ? (മദന...)

കരിവണ്ടിൻ ചേലുള്ള മിഴിയാണേ ഇമ്പ
ക്കനവുകൾ തുടുക്കുന്ന കവിളാണേ
മാതളപ്പൂവോ നറുമാന്തളിരോ
മാരനെ ക്ഷണിക്കുന്ന മലർച്ചൊടികൾ നിന്റെ
മലർച്ചൊടികൾ?
സുറുമയിട്ടെഴുതിയ കണ്മുനത്താക്കോൽ
സുവർക്കത്തിൻ താക്കോൽ തുറക്കുന്ന നേരം
മണിച്ചിറകോലുന്ന മാരന്റെ തേരിൽ
പറന്നു പറന്നു പറന്നു പോകും (മദന..)

കളിവാക്കും കൽക്കണ്ടക്കനിയല്ലേ മാറിൽ
മധുരക്കരിമ്പിന്റെ രസമല്ലേ?
ജാലകവാതില്‍പ്പഴുതിൽ കൂടി
താഴം പൂത്തെന്നൽ വന്നണയുമ്പോൾ
മെല്ലെ തഴുകുമ്പോൾ
മധുമദമോലുന്ന മലരണിക്കാവിൽ
പതിനാലാം രാവിലെ ചന്ദ്രിക പോലേ
പുതുമണവാളന്റെ മാറിൽ ചാഞ്ഞു
മയങ്ങി മയങ്ങി മയങ്ങി വീഴും (മദന...)

madanappūṅgula polĕ
māṇikkyagani polĕ
mayilāñjiccoppu sārttuṁ
māranṟĕ malarkkiḽiye
panimadikkumbiḽil ninnuṁ
paninīru sornnadāṇo
pālŏtta pūnilāvin muttāṇo
khalbin muttāṇo? (madana...)

karivaṇḍin seluḽḽa miḻiyāṇe imba
kkanavugaḽ tuḍukkunna kaviḽāṇe
mādaḽappūvo naṟumāndaḽiro
māranĕ kṣaṇikkunna malarscŏḍigaḽ ninṟĕ
malarscŏḍigaḽ?
suṟumayiṭṭĕḻudiya kaṇmunattākkol
suvarkkattin dākkol tuṟakkunna neraṁ
maṇicciṟagolunna māranṟĕ teril
paṟannu paṟannu paṟannu poguṁ (madana..)

kaḽivākkuṁ kalkkaṇḍakkaniyalle māṟil
madhurakkarimbinṟĕ rasamalle?
jālagavādilppaḻudil kūḍi
tāḻaṁ pūttĕnnal vannaṇayumboḽ
mĕllĕ taḻugumboḽ
madhumadamolunna malaraṇikkāvil
padinālāṁ rāvilĕ sandriga pole
pudumaṇavāḽanṟĕ māṟil sāññu
mayaṅṅi mayaṅṅi mayaṅṅi vīḻuṁ (madana...)