മദനന്റെ തൂണീരം നിറയുന്ന നാളില്‍
മലരായ മലരെല്ലാം വിരിയുന്ന നാളില്‍
അരി മുല്ല പൂ ചൂടി നാണത്തില്‍ മുങ്ങി
അഴകിന്റെ അഴകെല്ലാം ചേരുന്ന നാള്
( മദനന്റെ...)
വളയിട്ട കൈ തമ്മില്‍ താളം പകര്‍ത്തി
മഷിയിട്ട മിഴി തമ്മില്‍ നാളം കൊളുത്തി (2)
അരയന്നം പകരുന്ന പാദങ്ങളണിയും ആ ...(2)
മണിനൂപുരങ്ങളില്‍ ചിരികള്‍ മുഴങ്ങീ
ഒരു ലാസ്യ നൃത്തത്തിന്‍ മുദ്ര യുണര്‍ത്തി
പദമൊന്നു പാടടീ ആടടീ പെണ്ണേ (2)
നിറയുന്ന യൌവനം ഇവിടെ തുളുമ്പി(2)
നിറമഴവില്ലുകള്‍ തീര്‍ക്കടീ പെണ്ണെ...
(മദനന്റെ...)