മായയല്ലാ മന്ത്രജാലമല്ലാ
മനസ്സിന്റെ ചുമരിൽ മന്മഥനെഴുതിയ
മായാത്ത രൂപമിതാ
ആരിവളാരിവളാരോ
ആരോമലാളിവളാരോ
രാഗയമുനയിൽ നീന്തി നടക്കും
രാജമരാളികയോ
രാജമരാളിക പാടിയുണർത്തും
താമര മലർമകളോ
താമര മലർമകൾ താലോലിക്കും
തങ്കക്കിനാവൊളിയോ
തങ്കക്കിനാവുകൾ കണ്ടു ചിരിക്കും
താരകപ്പെൺകൊടിയോ (മായയല്ലാ...)
മാരിവില്ലിൻ മഞ്ചലിൽ വന്നൊരു
മാരദൂതികയോ
മാരദൂതിക കൈകളിലേന്തും
മാണിക്യക്കൊടിയോ
മാണിക്ക്യക്കൊടി വീശി വിടർത്തിയ
മാതള മലരിതളോ
മാതളമലരിൻ മധുപാത്രത്തിലെ
മാദകമധുരിമയോ (മായയല്ല..)
māyayallā mandrajālamallā
manassinṟĕ sumaril manmathanĕḻudiya
māyātta rūbamidā
ārivaḽārivaḽāro
āromalāḽivaḽāro
rāgayamunayil nīndi naḍakkuṁ
rājamarāḽigayo
rājamarāḽiga pāḍiyuṇarttuṁ
tāmara malarmagaḽo
tāmara malarmagaḽ tālolikkuṁ
taṅgakkināvŏḽiyo
taṅgakkināvugaḽ kaṇḍu sirikkuṁ
tāragappĕṇgŏḍiyo (māyayallā...)
mārivillin mañjalil vannŏru
māradūdigayo
māradūdiga kaigaḽilenduṁ
māṇikyakkŏḍiyo
māṇikkyakkŏḍi vīśi viḍarttiya
mādaḽa malaridaḽo
mādaḽamalarin madhubātrattilĕ
mādagamadhurimayo (māyayalla..)