Maayarude

മായരുതേ
Work
Year
Language

മായരുതേ പൊന്‍ കിനാവേ
മായരുതേ വെണ്ണിലാവേ
മമവനിയില്‍ തൂമധു തൂകൂ
ഹൃദന്തവസന്ത സുഗന്ധമിതേ

ഹാ മധുരം കോകിലപാലി
ഊതുന്നു മദാലസമുരളി
എന്നാശയാം മലര്‍ക്കാവില്‍
ഹൃദന്തവസന്തസുഗന്ധമിതേ

മമജീവിത മോഹവാനില്‍ ഹാ
വാര്‍മതി ചേരുകയായ്
മല്‍ ശോകദനീരദമാകെ
മാഞ്ഞീടുകയായധുനാ
ആകാശതാലം പൂചൂടി
മമ വനിയില്‍ മമ വനിയില്‍ രാക്കുയില്‍ പാടി

പ്രഭ വീശുകനീ സുഖരാവേ
ഹൃദന്തവസന്ത സുഗന്ധമിതേ

māyarude pŏn kināve
māyarude vĕṇṇilāve
mamavaniyil tūmadhu tūgū
hṛdandavasanda sugandhamide

hā madhuraṁ kogilabāli
ūdunnu madālasamuraḽi
ĕnnāśayāṁ malarkkāvil
hṛdandavasandasugandhamide

mamajīvida mohavānil hā
vārmadi serugayāy
mal śogadanīradamāgĕ
māññīḍugayāyadhunā
āgāśadālaṁ pūsūḍi
mama vaniyil mama vaniyil rākkuyil pāḍi

prabha vīśuganī sukharāve
hṛdandavasanda sugandhamide