Maayappettiyundu

മായപ്പെട്ടിയുണ്ടു്
Year
Language

മായപ്പെട്ടിയുണ്ടു്
പലതരം മന്ത്രപ്പെട്ടിയുണ്ടേ
എന്റെ കയ്യില്‍ മായപ്പെട്ടിയുണ്ടേ

മാടന്‍ ചാത്തന്‍ മന്ത്രമൂര്‍ത്തിയും
കാടന്‍ മറുതാ കാളി കൂളിയോടു
കാടുമുടിക്കും സര്‍വ്വപേയും പിടിച്ചൊരൊറ്റ
കൂട്ടിലരച്ചുരുട്ടി ഗുളികയാക്കിവെച്ച
മായപ്പെട്ടിയുണ്ടേ
പലതരം മന്ത്രപ്പെട്ടിയുണ്ടേ

ചത്തുചത്തു കിടന്നവര്‍ ചാടിയെണീറ്റോടും
ചാടിത്തുള്ളിവിറച്ചവര്‍ നാഡിയറ്റു വീഴും
പിത്തമില്ലാ വാതമില്ലാ
പിത്തമില്ലാ വാതമില്ലാ കഫവുമില്ലാര്‍ക്കും
ഇത്തിരി കഴിച്ചാപ്പിന്നെ ഉടലോടെ സ്വര്‍ഗ്ഗം

തലനോവിനു മരുന്നു്
ഇതു മലമ്പനിക്കും നന്നു്
തലവെട്ടിനും കണ്ണകോട്ടിനും
തക്ക മരുന്നു തരുന്നുണ്ടു്

കോങ്കണ്ണിപ്പെണ്ണേ നീന്നെ
മാന്‍കണ്ണിയാക്കിവിടാം
കോന്തപ്പല്ലുള്ളിലൊതുങ്ങും
കൊച്ചരിമുല്ലപ്പൂപോലെ

ഒറ്റടിമുണ്ടനൊരെട്ടടിപ്പെണ്ണിനെ
ക്കെട്ടിയാലൊട്ടും കുഴപ്പമില്ല
പൊക്കംകുറക്കുകേം കൂട്ടുകേം ചെയ്യുവാന്‍
തക്കമരുന്നിതു തട്ടിക്കോ പപ്പാതി

പിന്നെ കണ്ണുകടി വയറുകടി കണ്‍കോട്ടു് കോട്ടിവലി
മഞ്ഞപ്പിത്തം ഗുന്മന്‍ വാതം വായുക്ഷോഭം കണ്ഠക്ഷോഭം
മാറാരോഗമെല്ലാത്തിനുമീ
നാറാപിള്ള മരുന്നുതരാം

māyappĕṭṭiyuṇḍu്
paladaraṁ mandrappĕṭṭiyuṇḍe
ĕnṟĕ kayyil māyappĕṭṭiyuṇḍe

māḍan sāttan mandramūrttiyuṁ
kāḍan maṟudā kāḽi kūḽiyoḍu
kāḍumuḍikkuṁ sarvvabeyuṁ piḍiccŏrŏṭra
kūṭṭilaraccuruṭṭi guḽigayākkivĕcca
māyappĕṭṭiyuṇḍe
paladaraṁ mandrappĕṭṭiyuṇḍe

sattusattu kiḍannavar sāḍiyĕṇīṭroḍuṁ
sāḍittuḽḽiviṟaccavar nāḍiyaṭru vīḻuṁ
pittamillā vādamillā
pittamillā vādamillā kaphavumillārkkuṁ
ittiri kaḻiccāppinnĕ uḍaloḍĕ svarggaṁ

talanovinu marunnu്
idu malambanikkuṁ nannu്
talavĕṭṭinuṁ kaṇṇagoṭṭinuṁ
takka marunnu tarunnuṇḍu്

koṅgaṇṇippĕṇṇe nīnnĕ
mānkaṇṇiyākkiviḍāṁ
kondappalluḽḽilŏduṅṅuṁ
kŏccarimullappūbolĕ

ŏṭraḍimuṇḍanŏrĕṭṭaḍippĕṇṇinĕ
kkĕṭṭiyālŏṭṭuṁ kuḻappamilla
pŏkkaṁkuṟakkugeṁ kūṭṭugeṁ sĕyyuvān
takkamarunnidu taṭṭikko pappādi

pinnĕ kaṇṇugaḍi vayaṟugaḍi kaṇgoṭṭu് koṭṭivali
maññappittaṁ gunman vādaṁ vāyukṣobhaṁ kaṇḍhakṣobhaṁ
māṟārogamĕllāttinumī
nāṟābiḽḽa marunnudarāṁ