Maayamee logam

മായമീ ലോകം
Work
Year
Language

മായമീ ലോകം
മായുമീ ശോകം
നീയതിൽ വെറുതെ
ഖേദമിയലരുതേ

ഈമരത്തിൻ പൂന്തണലിൽ
പ്രേമഗാനം കേൾക്കുകില്ല
പാടത്തിന്റെ പൊൻവരമ്പിൽ
മാടത്തക്കിളി പാടുകില്ല (മായമീ)

നീളെ നീളെ ശൂന്യമായി
നീണ്ട വയലും നീലമലയും
നിന്റെ കണ്ണിൽ ഇരുൾ നിറഞ്ഞു
നിൻ കിനാവുകൾ പോയ്‌ മറഞ്ഞു

അംബരപ്പൂമേടയൊന്നിൽ
അമ്പിളിക്കല മിന്നിടട്ടെ
ആയതു കണ്ടാസ്വദിപ്പാൻ
ആരു നീയതാഗ്രഹിപ്പാൻ (മായമീ)

നിന്റെ മോഹം നിന്റെ ദേഹം
നിൻ മനസ്സിൽ നിറയും സ്നേഹം (നിന്റെ)
നീ മയങ്ങും ഈ മണ്ണിൻ
പ്രേമപൂജയ്ക്കേകു നീ

māyamī logaṁ
māyumī śogaṁ
nīyadil vĕṟudĕ
khedamiyalarude

īmarattin pūndaṇalil
premagānaṁ keḽkkugilla
pāḍattinṟĕ pŏnvarambil
māḍattakkiḽi pāḍugilla (māyamī)

nīḽĕ nīḽĕ śūnyamāyi
nīṇḍa vayaluṁ nīlamalayuṁ
ninṟĕ kaṇṇil iruḽ niṟaññu
nin kināvugaḽ poy‌ maṟaññu

aṁbarappūmeḍayŏnnil
ambiḽikkala minniḍaṭṭĕ
āyadu kaṇḍāsvadippān
āru nīyadāgrahippān (māyamī)

ninṟĕ mohaṁ ninṟĕ dehaṁ
nin manassil niṟayuṁ snehaṁ (ninṟĕ)
nī mayaṅṅuṁ ī maṇṇin
premabūjaykkegu nī