Maayaanayanannalil

മായാനയനങ്ങളില്‍
Year
Language

മായാനയനങ്ങളില്‍, മേനീസുഗന്ധങ്ങളില്‍
താനേ മയങ്ങുമെന്നെ, നിന്നിലലിഞ്ഞൊരെന്നെ
ഇഷ്‌ടമാണോ... ഇഷ്‌ടമാണോ... ഇഷ്‌ടമാണോ...

ആണെങ്കിലും അല്ലെങ്കിലും...
ഇഷ്‌ടമാണെങ്കിലും അല്ലെങ്കിലും...
നീയെന്നുമെനിക്കെന്റെ മനിക മനിക മനിക
(മായാ...)

ദൂരങ്ങള്‍ കാലങ്ങള്‍ യാമങ്ങള്‍ കുറയുന്നിതാ
നീയെന്നില്‍ ഞാന്‍ നിന്നില്‍ നാമൊന്നായലിയുന്നിതാ
നീയെന്‍ സ്വരമഞ്ജരി, നീയെന്‍ വരവര്‍ണ്ണിനി
നീയെന്‍ വിധിചിത്രസൗഭാഗ്യമേ...
(മായാ...)

ആകാശം നിനക്കായി പൂപ്പന്തല്‍ തീര്‍ക്കുന്നിതാ
ആവേശം നിനക്കായി മലര്‍മാല്യം കോര്‍ക്കുന്നിതാ
നീയെന്‍ നിറപൗര്‍ണ്ണമി, നീയെന്‍ ഋതുമോഹിനി
നീയെന്‍ നഖചിത്രസൗന്ദര്യമേ...
(മായാ...)

māyānayanaṅṅaḽil, menīsugandhaṅṅaḽil
tāne mayaṅṅumĕnnĕ, ninnilaliññŏrĕnnĕ
iṣ‌ṭamāṇo... iṣ‌ṭamāṇo... iṣ‌ṭamāṇo...

āṇĕṅgiluṁ allĕṅgiluṁ...
iṣ‌ṭamāṇĕṅgiluṁ allĕṅgiluṁ...
nīyĕnnumĕnikkĕnṟĕ maniga maniga maniga
(māyā...)

dūraṅṅaḽ kālaṅṅaḽ yāmaṅṅaḽ kuṟayunnidā
nīyĕnnil ñān ninnil nāmŏnnāyaliyunnidā
nīyĕn svaramañjari, nīyĕn varavarṇṇini
nīyĕn vidhisitrasaubhāgyame...
(māyā...)

āgāśaṁ ninakkāyi pūppandal tīrkkunnidā
āveśaṁ ninakkāyi malarmālyaṁ korkkunnidā
nīyĕn niṟabaurṇṇami, nīyĕn ṛtumohini
nīyĕn nakhasitrasaundaryame...
(māyā...)