Maayaanagaram

മായാനഗരം
Year
Language

മായാനഗരം ചായം പൂശിയ മണ്മയൂരങ്ങള്‍
മാനം കാണാത്ത മഴവില്ലുകളാണിവര്‍ക്ക്
മധുരങ്ങള്‍, ഇവര്‍ക്ക് ജീവിതമധുരങ്ങള്‍

പൊന്നുകള്‍ പൂക്കും ചുണ്ടുകളാല്‍
ശുഭപന്തുവരാളികള്‍ മൂളി
നന്മകള്‍ യാഗത്തീയിലെരിഞ്ഞു
തിന്മകള്‍ ഇണചേരുന്നൂ

നാവുകളില്ലാ നോവുകളാല്‍
വെയില്‍നാളം തീയെരിയിപ്പൂ
ശാപശിലകളില്‍ ഉദയാസ്തമയം
ശിശിരം സ്വപ്‌നം കാണും

māyānagaraṁ sāyaṁ pūśiya maṇmayūraṅṅaḽ
mānaṁ kāṇātta maḻavillugaḽāṇivarkk
madhuraṅṅaḽ, ivarkk jīvidamadhuraṅṅaḽ

pŏnnugaḽ pūkkuṁ suṇḍugaḽāl
śubhabanduvarāḽigaḽ mūḽi
nanmagaḽ yāgattīyilĕriññu
tinmagaḽ iṇaserunnū

nāvugaḽillā novugaḽāl
vĕyilnāḽaṁ tīyĕriyippū
śābaśilagaḽil udayāstamayaṁ
śiśiraṁ svap‌naṁ kāṇuṁ