മാവേലിനാട്ടിലെ മന്ദാരക്കാട്ടിലെ
മണമോലും ആനന്ദക്കാറ്റിലെ
(മാവേലി)
ഹ ഹൗ ട്രൂ
മണമോലും ആനന്ദക്കാറ്റിലെ
മണിനെല്ലിന്‍ കതിരാടി ജനകീയക്കുയില്‍പാടി
പണമുള്ളോര്‍ക്കണി ചേര്‍ന്നു കൂടവേ
(മണിനെല്ലിന്‍)
പണിചെയ്യും പാവങ്ങള്‍ക്കരിയില്ല
തുണിയില്ല വീടില്ല വീഴുന്നു റോഡിലേ
(പണിചെയ്യും)
(മാവേലി)
ഇടവിട്ടുപിരിയാതെ മടിയേതും കലരാതെ
ഒരുമിപ്പിന്‍ തൊഴിലാളിക്കൂട്ടരേ
(ഇടവിട്ടു)
നിങ്ങളുണരുവിന്‍ തൊഴിലാളിക്കൂട്ടരെ
അടിമത്വക്കടവെട്ടി ആശ്വസച്ചോറൂട്ടി
ആനന്ദക്കൊടി നാട്ടാം കൂട്ടരേ
(അടിമത്വ)
ആനന്ദക്കൊടി നാട്ടാം കൂട്ടരേ