Maaveli naaduvaaneedum kaalam

മാവേലി നാടുവാണീടും കാലം
Year
Language

മാവേലി നാടുവാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
(മാവേലി.....)
കള്ളവുമില്ല ചതിവുമില്ല
എള്ളോളമില്ല പൊളിവചനം
കള്ളപ്പറയും ചെറുനാഴിയും
കള്ളത്തരങ്ങൾ മറ്റൊന്നുമില്ല
(മാവേലി....)

എന്താ തുമ്പിതുള്ളാത്തെ തുമ്പി തുള്ളാത്തെ
എന്താ തുമ്പിതുള്ളാത്തെ തുമ്പി തുള്ളാത്തെ
പൂവു പോരാഞ്ഞോ പൂക്കില പോരാഞ്ഞോ
ആളുപോരാഞ്ഞോ അലങ്കാരം പോരാഞ്ഞോ
എന്താ തുമ്പിതുള്ളാത്തെ തുമ്പി തുള്ളാത്തെ

ഒരുകേറിയ പെണ്ണു തരാം പുടവേം തരാം
പെണ്ണിനെ തരീൻ വാണിമാരേ
പെണ്ണിനെ തരീൻ വാണിമാരേ
ഒരുകേറിയ പെണ്ണു വേണ്ട പുടവേം വേണ്ട
പെണ്ണിനെ തരില്ല വാണിമാരേ

ആ കയ്യിലീക്കയ്യിലോ മാണിക്യചെമ്പഴുക്ക
അരുകയ്യിലോ ഇരുകയ്യിലോ മാണിക്യചെമ്പഴുക്ക
ദാ പോയോ ദാ പോയോ മാണിക്യചെമ്പഴുക്ക
ആ കയ്യിലീക്കയ്യിലോ മാണിക്യചെമ്പഴുക്ക

ഒന്നാകും കാലു പിണഞ്ഞാൽ
കൈമേൽ കുടം കിടന്നാലും
പൂ പൂ
ഒന്നു പെറ്റ നാത്തൂന്മാരേ
മീൻകളി കാണാൻ പോരുന്നോ
പൂ പൂ
മീൻ കളിച്ചുമറിഞ്ഞു വരുമ്പോൾ
മീന്റെ വാലൊരു പൂവാല്‌
പൂ പൂ
ഒന്നു പെറ്റ നാത്തൂന്മാരേ
മീൻകളി കാണാൻ പോരുന്നോ
പൂ പൂ
മാവേലി നാടുവാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
(മാവേലി....)

māveli nāḍuvāṇīḍuṁ kālaṁ
mānuṣarĕllārumŏnnubolĕ
(māveli.....)
kaḽḽavumilla sadivumilla
ĕḽḽoḽamilla pŏḽivasanaṁ
kaḽḽappaṟayuṁ sĕṟunāḻiyuṁ
kaḽḽattaraṅṅaḽ maṭrŏnnumilla
(māveli....)

ĕndā tumbiduḽḽāttĕ tumbi tuḽḽāttĕ
ĕndā tumbiduḽḽāttĕ tumbi tuḽḽāttĕ
pūvu porāñño pūkkila porāñño
āḽuborāñño alaṅgāraṁ porāñño
ĕndā tumbiduḽḽāttĕ tumbi tuḽḽāttĕ

ŏrugeṟiya pĕṇṇu tarāṁ puḍaveṁ tarāṁ
pĕṇṇinĕ tarīn vāṇimāre
pĕṇṇinĕ tarīn vāṇimāre
ŏrugeṟiya pĕṇṇu veṇḍa puḍaveṁ veṇḍa
pĕṇṇinĕ tarilla vāṇimāre

ā kayyilīkkayyilo māṇikyasĕmbaḻukka
arugayyilo irugayyilo māṇikyasĕmbaḻukka
dā poyo dā poyo māṇikyasĕmbaḻukka
ā kayyilīkkayyilo māṇikyasĕmbaḻukka

ŏnnāguṁ kālu piṇaññāl
kaimel kuḍaṁ kiḍannāluṁ
pū pū
ŏnnu pĕṭra nāttūnmāre
mīnkaḽi kāṇān porunno
pū pū
mīn kaḽiccumaṟiññu varumboḽ
mīnṟĕ vālŏru pūvāl‌
pū pū
ŏnnu pĕṭra nāttūnmāre
mīnkaḽi kāṇān porunno
pū pū
māveli nāḍuvāṇīḍuṁ kālaṁ
mānuṣarĕllārumŏnnubolĕ
(māveli....)