മാസം - മധുമാസം - ഇതു മധുമാസം
മദിരാക്ഷികളുടെ മണിമിഴിക്കോണില്‍
മധുരമധുരോന്മാദം - ഉന്മാദം. (മാസം - മധുമാസം)
കാമദേവന്റെ ഇടത്തേ തോളിലെ
ആവനാഴിയൊഴിയാത്ത മാസം
രാധയും കൃഷ്ണനും കൂടി
രതിസുഖസാരേ പാടി
രാത്രിയെ ഏതോ ലഹരിയില്‍ മുക്കിയ
രാസകേളീയാമം - ഇതു രാസകേളീയാമം.
വരൂ - വരൂ -വരൂ (മാസം - മധുമാസം)
ഈറനുടുത്ത നിലാവൊരു യക്ഷിയായ്
മാരനെത്തിരയുന്ന മാസം
പാതിരാപ്പൂവുകള്‍ ചൂടി പതിയുടെ പൂമടി പൂകി
പാര്‍വതി ശിവനെ തപസ്സില്‍ നിന്നുണര്‍ത്തിയ
കാമോദ്ദീപനയാമം - ഇതു കാമോദ്ദീപനയാമം.
വരൂ - വരൂ - വരൂ (മാസം - മധുമാസം)
māsaṁ - madhumāsaṁ - idu madhumāsaṁ
madirākṣigaḽuḍĕ maṇimiḻikkoṇil
madhuramadhuronmādaṁ - unmādaṁ. (māsaṁ - madhumāsaṁ)
kāmadevanṟĕ iḍatte toḽilĕ
āvanāḻiyŏḻiyātta māsaṁ
rādhayuṁ kṛṣṇanuṁ kūḍi
radisukhasāre pāḍi
rātriyĕ edo lahariyil mukkiya
rāsageḽīyāmaṁ - idu rāsageḽīyāmaṁ.
varū - varū -varū (māsaṁ - madhumāsaṁ)
īṟanuḍutta nilāvŏru yakṣiyāy
māranĕttirayunna māsaṁ
pādirāppūvugaḽ sūḍi padiyuḍĕ pūmaḍi pūgi
pārvadi śivanĕ tabassil ninnuṇarttiya
kāmoddībanayāmaṁ - idu kāmoddībanayāmaṁ.
varū - varū - varū (māsaṁ - madhumāsaṁ)