Maasam maadhavamaasam

മാസം മാധവമാസം
Work
Year
Language

മാസം മാധവമാസം ഗാന
ദാഹം തീര്‍ക്കുവാന്‍
മന്ദഹസിക്കും മാസം ആത്മ
മോഹം തീര്‍ക്കുവാന്‍
ലയമോടെ ശ്രുതിയോടെ ദിവ്യരാഗം
പകര്‍ന്നൊഴുകി പ്രേമലോകം

കാലമേ തെല്ലിട നില്‍ക്കൂ
വാനമേ നീ ചെവിയോര്‍ക്കൂ
സംഗീതമാം ഗംഗയില്‍ മന്ദമായ്
നീന്തുകയായി ഞങ്ങള്‍ രാജഹംസപ്പക്ഷികള്‍ പോലെ

മാരുതന്‍ താളം കൊട്ടി
വല്ലികള്‍ മുദ്രകള്‍ കാട്ടി
സങ്കല്‍പ്പമാം നന്ദനവനിയില്‍
വിരിയുകയായി ഞങ്ങള്‍ പാരിജാതപ്പൂവനിയില്‍

māsaṁ mādhavamāsaṁ gāna
dāhaṁ tīrkkuvān
mandahasikkuṁ māsaṁ ātma
mohaṁ tīrkkuvān
layamoḍĕ śrudiyoḍĕ divyarāgaṁ
pagarnnŏḻugi premalogaṁ

kālame tĕlliḍa nilkkū
vāname nī sĕviyorkkū
saṁgīdamāṁ gaṁgayil mandamāy
nīndugayāyi ñaṅṅaḽ rājahaṁsappakṣigaḽ polĕ

mārudan dāḽaṁ kŏṭṭi
valligaḽ mudragaḽ kāṭṭi
saṅgalppamāṁ nandanavaniyil
viriyugayāyi ñaṅṅaḽ pārijādappūvaniyil