മാരിവില്ലിന്‍ സപ്തവര്‍ണ്ണ ജാലം
മനസ്സിതില്‍ തീര്‍ത്തൊരിന്ദ്രജാലം
വിണ്ണിലും മണ്ണിലും എന്നും വിരളദൃശ്യമാം അപൂര്‍വ്വരൂപം
എന്റെ പ്രാണപ്രേയസ്സി നിന്‍ രൂപം
(മാരിവില്ലിന്‍ സപ്തവര്‍ണ്ണ )
മാരിവില്ലിന്‍ സപ്തവര്‍ണ്ണ ജാലം
പൂവില്‍ മധുപന്‍ പോല്‍ അലിയും ഞാന്‍ സഖിയില്‍
മോഹം തിരിനീട്ടും ഹൃദയങ്ങള്‍ കുളിരും
(പൂവില്‍ മധുപന്‍ )
രാഗാര്‍ദ്രമാം പൂമിഴികള്‍
സരോരുഹം വിടര്‍ന്നിടും മധു തടാകമായ്
ഓ...
(മാരിവില്ലിന്‍ സപ്തവര്‍ണ്ണ )
മാരിവില്ലിന്‍ സപ്തവര്‍ണ്ണ ജാലം
മെയ്യില്‍ മലരമ്പു പുളകങ്ങള്‍ വിതറും
ഉള്ളില്‍ പുതു പുത്തന്‍ മധുരങ്ങള്‍ പകരും
(മെയ്യില്‍ മലരമ്പു)
ആലോലമാം പൂമേനിയില്‍
മാധവ രസം സുഖം തരും പ്രണയിനി വരൂ
ഓ...
(മാരിവില്ലിന്‍ സപ്തവര്‍ണ്ണ )
മാരിവില്ലിന്‍ സപ്തവര്‍ണ്ണ ജാലം