Maariville

മാരിവില്ലേ
Work
Year
Language

മാരിവില്ലേ മറഞ്ഞു നീ
എങ്ങു പോയാവോ
മാഞ്ഞു പോവാൻ മാത്രമായെൻ
മാനസത്തിൽ വന്നുദിച്ചൂ

ലീലയെല്ലാം മതിയാക്കി നീലവാനിൻ കോണിലെങ്ങോ
നീ ലയിച്ചുകഴിഞ്ഞല്ലൊ സ്നേഹതാരമേ
എന്നെ നോക്കി പുഞ്ചിരിക്കാതിരിക്കാനോ വെണ്ണിലാവേ
നിന്മുഖത്തു കരിങ്കാറു കരി തേച്ചല്ലൊ

ജീവിതത്തിൻ നല്ലകാലം തുടങ്ങാനായ് കൂമ്പി നിന്ന
പൂവിതളിൽ മഞ്ഞു വീണു മരവിച്ചല്ലൊ
കാണിനേരം കൊണ്ടു ചിത്തം
കവർന്ന നാം ഇനി തമ്മിൽ
കാണുവാനാകാത്തവണ്ണം പിരിഞ്ഞുപോയി

പ്രാണതന്തി തൊടുത്തോരു
വീണ പൊട്ടിത്തകർന്നല്ലൊ
ഗാനമെല്ലാം നിന്നുപോയി നാടകം തീർന്നു.....

māriville maṟaññu nī
ĕṅṅu poyāvo
māññu povān mātramāyĕn
mānasattil vannudiccū

līlayĕllāṁ madiyākki nīlavānin koṇilĕṅṅo
nī layiccugaḻiññallŏ snehadārame
ĕnnĕ nokki puñjirikkādirikkāno vĕṇṇilāve
ninmukhattu kariṅgāṟu kari teccallŏ

jīvidattin nallagālaṁ tuḍaṅṅānāy kūmbi ninna
pūvidaḽil maññu vīṇu maraviccallŏ
kāṇineraṁ kŏṇḍu sittaṁ
kavarnna nāṁ ini tammil
kāṇuvānāgāttavaṇṇaṁ piriññuboyi

prāṇadandi tŏḍuttoru
vīṇa pŏṭṭittagarnnallŏ
gānamĕllāṁ ninnuboyi nāḍagaṁ tīrnnu.....