Maarivil goburavaadil

മാരിവിൽ ഗോപുരവാതിൽ
Year
Language

മാരിവില്‍ഗോപുര വാതില്‍ തുറന്നു
മാലാഖയായ് നീ വന്നു
ആദ്യാനുരാഗത്തിന്‍ ഹര്‍ഷാനുഭൂതിയില്‍
ആത്മാവിന്നാരാമം പൂത്തു (മാരിവില്‍ഗോപുര)

മണ്ണിലെ മോഹത്തിന്‍ തളിരായ് വിടര്‍ന്ന ഞാന്‍
എന്‍ നില പാടേ മറന്നു പോയീ (മണ്ണിലെ)
ആരോമലാളുമൊത്താകാശതീര്‍ത്ഥ‍ത്തില്‍
ആറാടുവാന്‍ ഞാന്‍ കൊതിച്ചുപോയീ (മാരിവില്‍ഗോപുര)

ചെല്ലച്ചിറകു വളരാത്ത ഞാനെന്റെ
കല്യാണമണ്ഡപം തേടി
എങ്ങിനെ മാനത്തു പൊങ്ങിപ്പറക്കുവാന്‍
എന്തിനായ് മാടി വിളിച്ചു (മാരിവില്‍ഗോപുര)

mārivilgobura vādil tuṟannu
mālākhayāy nī vannu
ādyānurāgattin harṣānubhūdiyil
ātmāvinnārāmaṁ pūttu (mārivilgobura)

maṇṇilĕ mohattin daḽirāy viḍarnna ñān
ĕn nila pāḍe maṟannu poyī (maṇṇilĕ)
āromalāḽumŏttāgāśadīrtthattil
āṟāḍuvān ñān kŏdiccuboyī (mārivilgobura)

sĕllacciṟagu vaḽarātta ñānĕnṟĕ
kalyāṇamaṇḍabaṁ teḍi
ĕṅṅinĕ mānattu pŏṅṅippaṟakkuvān
ĕndināy māḍi viḽiccu (mārivilgobura)