Maarikkuliril neelattulasi

മാരിക്കുളിരിൽ നീലത്തുളസി
Work
Year
Language

മാരിക്കുളിരില്‍ നീലത്തുളസിക്കതിരുകളുലയുമ്പോള്‍
മലര്‍വള്ളിക്കുടിലില്‍ നീലക്കുയിലിന്‍ നറുമൊഴിയുതിരുമ്പോള്‍
അമ്പലമുറ്റത്താലുവിളക്കുകള്‍ മിന്നിമുനിഞ്ഞമ്പോള്‍
പൂക്കണിയാടുമൊരാവണിമേട്ടില്‍ പൂപ്പടയുണരുകയായ്
തരിവളയിളകിയ പൈമ്പുഴപോലും മധുമോഹിനിയായ്

(മാരിക്കുളിരില്‍)

കോലക്കുഴലുണ്ടോ ചോലക്കിളിയേ
നീലാഞ്ജനമുണ്ടോ പനിനീര്‍മുകിലേ
പൊന്നലരിപ്പെണ്ണാളേ സിന്ദൂരക്കുറിയുണ്ടോ
അതിരണിമലയുടെയിപ്പുറമിന്നൊരു മോഹസംക്രമം
കളിചിരിവട്ടമൊരുക്കുകയായ് പൂമ്പുലരി
മണിമുത്തു കൊരുക്കുകയായ് സ്വരജതികള്‍

(മാരിക്കുളിരില്‍)

നാടോടിക്കാറ്റിന്‍ കേളിക്കൈയ്യില്‍
തിരുതേവിക്കുന്നിന്മേല്‍ പൊന്‍‌മയിലാട്ടം
ചിറ്റാടത്തുമ്പത്തും ചിറ്റോലത്തുഞ്ചത്തും
മെല്ലെപ്പൊഴിയുമൊരിത്തിരിമഞ്ഞിന്‍ വര്‍ണ്ണരാജിയില്‍
പുഞ്ചിരിവെട്ടമൊരുക്കുകയായ് പുതുപുലരി
കളിവട്ടമൊരുക്കുകയായ് മടുമലരി

(മാരിക്കുളിരില്‍)

mārikkuḽiril nīlattuḽasikkadirugaḽulayumboḽ
malarvaḽḽikkuḍilil nīlakkuyilin naṟumŏḻiyudirumboḽ
ambalamuṭrattāluviḽakkugaḽ minnimuniññamboḽ
pūkkaṇiyāḍumŏrāvaṇimeṭṭil pūppaḍayuṇarugayāy
tarivaḽayiḽagiya paimbuḻaboluṁ madhumohiniyāy

(mārikkuḽiril)

kolakkuḻaluṇḍo solakkiḽiye
nīlāñjanamuṇḍo paninīrmugile
pŏnnalarippĕṇṇāḽe sindūrakkuṟiyuṇḍo
adiraṇimalayuḍĕyippuṟaminnŏru mohasaṁkramaṁ
kaḽisirivaṭṭamŏrukkugayāy pūmbulari
maṇimuttu kŏrukkugayāy svarajadigaḽ

(mārikkuḽiril)

nāḍoḍikkāṭrin keḽikkaiyyil
tirudevikkunninmel pŏn‌mayilāṭṭaṁ
siṭrāḍattumbattuṁ siṭrolattuñjattuṁ
mĕllĕppŏḻiyumŏrittirimaññin varṇṇarājiyil
puñjirivĕṭṭamŏrukkugayāy pudubulari
kaḽivaṭṭamŏrukkugayāy maḍumalari

(mārikkuḽiril)