Maarikkaar maarippoy

മാരിക്കാറ് മാറിപ്പോയ്
Year
Language

മാരിക്കാറു മാറിപ്പോയ് അതാ...
മാനം മുട്ടെ മാലയിട്ടു കേറിപ്പോയ്
മാരിക്കാറുമാറിപ്പോയ് മാ‍നം മുട്ടെ കേറിപ്പോയ്

കാലം കണ്ടുചെല്ലടാ വെക്കം ചെല്ലടാ
എന്‍ കാലിക്കുട്ടാ കാലെടുത്തു നടനട
കാലം കണ്ടു ചെല്ലടാ കാലിക്കുട്ടാ നടനട

ശിങ്കാരക്കണ്ണെഴുതി ശീരെറിയും ചെറുമികളെ
ചേറടിയും വയലുകളില്‍ ഞാറുനടാന്‍ വായെന്നെ
ഞാറുനടാന്‍ വായെന്നെ

കന്നിപ്പുഞ്ചയിലാളെറങ്ങുന്നേന്‍
താ തൈ തൈ തൈതിത്തോം
കണ്ണുപൊട്ടിയ കട്ടയുടച്ചേന്‍
താ തൈ തൈ തൈതിത്തോം
മാലപ്പെണ്ണിനു കല്യാണത്തിന്
താ തൈ തൈ തൈതിത്തോം
പാടിക്കളിക്കണം പന്തലുകെട്ടണം
താ തൈ തൈ തൈതിത്തോം

ആടിക്കാറുമാറിപ്പോയ്
കാടും കുന്നും കേറിപ്പോയ്
ആറും തോടും ചേരുന്നു
ആവണിക്കു നേരുന്നു
ആടിക്കാറുമാറിപ്പോയ്
കാടും കുന്നും കേറിപ്പോയ്

mārikkāṟu māṟippoy adā...
mānaṁ muṭṭĕ mālayiṭṭu keṟippoy
mārikkāṟumāṟippoy mānaṁ muṭṭĕ keṟippoy

kālaṁ kaṇḍusĕllaḍā vĕkkaṁ sĕllaḍā
ĕn kālikkuṭṭā kālĕḍuttu naḍanaḍa
kālaṁ kaṇḍu sĕllaḍā kālikkuṭṭā naḍanaḍa

śiṅgārakkaṇṇĕḻudi śīrĕṟiyuṁ sĕṟumigaḽĕ
seṟaḍiyuṁ vayalugaḽil ñāṟunaḍān vāyĕnnĕ
ñāṟunaḍān vāyĕnnĕ

kannippuñjayilāḽĕṟaṅṅunnen
tā tai tai taidittoṁ
kaṇṇubŏṭṭiya kaṭṭayuḍaccen
tā tai tai taidittoṁ
mālappĕṇṇinu kalyāṇattin
tā tai tai taidittoṁ
pāḍikkaḽikkaṇaṁ pandalugĕṭṭaṇaṁ
tā tai tai taidittoṁ

āḍikkāṟumāṟippoy
kāḍuṁ kunnuṁ keṟippoy
āṟuṁ toḍuṁ serunnu
āvaṇikku nerunnu
āḍikkāṟumāṟippoy
kāḍuṁ kunnuṁ keṟippoy