Maaridattaamara

മാറിടത്താമര
Year
Language

മാറിടത്താമരപ്പൂമൊട്ടുലച്ചു നീ
മാലിനി തീരത്തു നില്‍ക്കേ
മാന്‍ പോലും പകച്ചു പോയു്
ഞാന്‍ പോലും പകച്ചു പോയു്
മാലിനി തീരത്തു നില്‍ക്കേ
(മാറിടത്താമരപ്പൂ)

മാധവം ഞാന്‍ കണ്ടു കാവിലും കണ്ണിലും
മാന്തളിര്‍ മേനിയാളേ‌
നിന്റെ മാദകപ്പൂമ്മഴല്‍ നാഭിയില്‍ ചൂടുമോ
മാതളത്തേന്‍ കണമായി - എന്നെ നീ
മാതളത്തേന്‍ കണമായി
(മാറിടത്താമരപ്പൂ)

മാനിറം ഞാന്‍ കണ്ടു മാറിലും മണ്ണിലും
മാങ്കുയില്‍ വാണിയാളേ
നിന്റെ വാസരക്കാര്‍മുകില്‍ വേണിയില്‍ ചൂടുമോ
വാസനത്തേന്മലരായി- എന്നെ നീ
വാസനത്തേന്മലരായി

māṟiḍattāmarappūmŏṭṭulaccu nī
mālini tīrattu nilkke
mān poluṁ pagaccu poyu്
ñān poluṁ pagaccu poyu്
mālini tīrattu nilkke
(māṟiḍattāmarappū)

mādhavaṁ ñān kaṇḍu kāviluṁ kaṇṇiluṁ
māndaḽir meniyāḽe‌
ninṟĕ mādagappūmmaḻal nābhiyil sūḍumo
mādaḽatten kaṇamāyi - ĕnnĕ nī
mādaḽatten kaṇamāyi
(māṟiḍattāmarappū)

māniṟaṁ ñān kaṇḍu māṟiluṁ maṇṇiluṁ
māṅguyil vāṇiyāḽe
ninṟĕ vāsarakkārmugil veṇiyil sūḍumo
vāsanattenmalarāyi- ĕnnĕ nī
vāsanattenmalarāyi