Maari maari aanandamaari

മാരി മാരി ആനന്ദമാരി
Year
Language

മാരി മാ‍രി ആനന്ദമാരി
കുളിരുന്നു സുന്ദരി
നനവാര്‍ന്ന മെയ്യില്‍ പിടയുന്ന നെഞ്ചില്‍
പുളകങ്ങള്‍ നെയ്യുന്ന മാരി

നിന്‍ കണ്ണിലാളുന്ന നീലിമ
നിന്‍ ചുണ്ടിലൂറുന്ന ശോണിമ
ഏതോകിനാവിന്‍ വീണയില്‍ ....ആ...
മധുരനാദ മദനധാരയേകി നീ
കേളീസൂനം നിന്‍‌കയ്യില്‍ ഞാന്‍
മാദകലയ രാഗതാള
മധുമധുരിത രതികലികേ

പൊന്‍‌താലമേന്തുന്നു ഭാവന
പ്രേമത്തിന്‍ തേനാര്‍ന്ന വേദന
രാവില്‍ നിലാവില്‍ ജീവനില്‍
കുളിരുകോരി കുതുകമേകി വന്നു നീ
ലീലാലോലം നിന്മാനസം
മോഹന നവഭാവവാഹ
സുമപരിമള ശുഭമിളിതേ

māri māri ānandamāri
kuḽirunnu sundari
nanavārnna mĕyyil piḍayunna nĕñjil
puḽagaṅṅaḽ nĕyyunna māri

nin kaṇṇilāḽunna nīlima
nin suṇḍilūṟunna śoṇima
edogināvin vīṇayil ....ā...
madhuranāda madanadhārayegi nī
keḽīsūnaṁ nin‌kayyil ñān
mādagalaya rāgadāḽa
madhumadhurida radigalige

pŏn‌tālamendunnu bhāvana
premattin denārnna vedana
rāvil nilāvil jīvanil
kuḽirugori kudugamegi vannu nī
līlālolaṁ ninmānasaṁ
mohana navabhāvavāha
sumabarimaḽa śubhamiḽide