Maargaliyile manyanya

മാര്‍കഴിയിലെ മഞ്ഞ്
Year
Language

മാര്‍ഗഴിയിലെ മഞ്ഞുപെയ്യുന്ന സുപ്രഭാതം
മാറിടത്തില്‍ കുളിരു പാകുന്ന മന്ദവാതം
മാനസത്തില്‍ മാര കാകളി സുഗമഗീതം
മാനസേശ്വരി നീ തൊടുമ്പോള്‍ പ്രാണഹര്‍ഷം
പ്രാണഹര്‍ഷം....

കാമിനി നിന്‍ കവിളിണയില്‍ കള്ളനാണം
കാതരമാം മിഴിയിതളില്‍ കാമബാണം
കാറ്റിലാടും കൃഷ്ണവേണിയില്‍ പുഷ്പജാലം
കവിതയൂറും കളമൊഴികളില്‍ സ്വപ്നജാലം

താഴ്‌വരയില്‍ പൂവുകളുടെ വസന്തമേളം
ചേതനയില്‍ കാമനയുടെ പുളകതാളം
തുടുത്ത യൗവന ത്രസിപ്പിലാകെയും തുളുമ്പുമാവേശം
തുകിലുണര്‍ത്തും പ്രഥമരാവിലെ പ്രണയലീലതന്‍
മദനപാരവശ്യം

mārgaḻiyilĕ maññubĕyyunna suprabhādaṁ
māṟiḍattil kuḽiru pāgunna mandavādaṁ
mānasattil māra kāgaḽi sugamagīdaṁ
mānaseśvari nī tŏḍumboḽ prāṇaharṣaṁ
prāṇaharṣaṁ....

kāmini nin kaviḽiṇayil kaḽḽanāṇaṁ
kādaramāṁ miḻiyidaḽil kāmabāṇaṁ
kāṭrilāḍuṁ kṛṣṇaveṇiyil puṣpajālaṁ
kavidayūṟuṁ kaḽamŏḻigaḽil svapnajālaṁ

tāḻ‌varayil pūvugaḽuḍĕ vasandameḽaṁ
sedanayil kāmanayuḍĕ puḽagadāḽaṁ
tuḍutta yauvana trasippilāgĕyuṁ tuḽumbumāveśaṁ
tugiluṇarttuṁ prathamarāvilĕ praṇayalīladan
madanabāravaśyaṁ