മാർഗഴിയിൽ മഞ്ഞ് മാന്തളിരിൽ വീഞ്ഞ് (2)
മദിരയിൽ ലഹരിയിൽ മാറിൽ പടരൂ
മാദകമോഹിനീ പടരൂ (2)
ശില്പം പോലെ അഞ്ജന ശില്പം പോലെ
ശിശിരവിലാസിനീ അരികിലിതാ (2)
മുകരൂ മുകരൂ അമൃതനിലകളിൽ
കാമോദ്ദീപക ശൃംഗങ്ങളിൽ
ആഹാ ഹാഹാ ആ....
(മാർഗഴിയിൽ.....)
തല്പം പോലെ മഞ്ജുള തല്പം പോലെ
മദന മനോഹരീ ഇരവിലിതാ (2)
ചൊരിയൂ ചൊരിയൂ ലഹരി സിരകളിൽ
ലാസ്യോന്മാദിനീ ഹംസങ്ങളിൽ
ആഹാ ഹാഹാ ആ....
(മാർഗഴിയിൽ.....)
mārgaḻiyil maññ māndaḽiril vīññ (2)
madirayil lahariyil māṟil paḍarū
mādagamohinī paḍarū (2)
śilbaṁ polĕ añjana śilbaṁ polĕ
śiśiravilāsinī arigilidā (2)
mugarū mugarū amṛtanilagaḽil
kāmoddībaga śṛṁgaṅṅaḽil
āhā hāhā ā....
(mārgaḻiyil.....)
talbaṁ polĕ mañjuḽa talbaṁ polĕ
madana manoharī iravilidā (2)
sŏriyū sŏriyū lahari siragaḽil
lāsyonmādinī haṁsaṅṅaḽil
āhā hāhā ā....
(mārgaḻiyil.....)