ആ...ആ...ആ.ആ
മാർകഴിപ്പെണ്ണേ നിൻ ചിലമ്പെങ്ങു പോയ്
മാമഴത്തിങ്കളേ വിളക്കെങ്ങു പോയ്
രാത്തുമ്പികൾ മൊഴി മാറ്റുമെൻ
രാഗങ്ങൾ തൻ ചിറകെങ്ങു പോയ്
(മാർകഴിപ്പെണ്ണേ...)
കാണാത്ത താളിൽ കാണും വീണ്ടും
കണ്ണീരിലെഴുതും പ്രേമങ്ങളിൽ
തീരാത്ത വിരഹം തിരകൾക്കേകി
തിരകൾക്കുറങ്ങാൻ നേരമുണ്ടോ
നിഴൽ പിറാവേ അരികിൽ
വരൂ വരൂ കനൽ ചൂടുമായ്
(മാർകഴിപ്പെണ്ണേ...)
മോഹിച്ചതൊന്നും നേടാതോരോ
പൂവിന്റെ ജന്മം തീരുന്നുവോ
മാനത്തെ കുടിലിൽ തിരികൾ താഴ്ത്തി
മണിത്താരകങ്ങൾ തേങ്ങുന്നുവോ
അഴൽ കിനാവിൻ വഴിയിൽ
തരൂ തരൂ നിണച്ചാലുകൾ
(മാർകഴിപ്പെണ്ണേ...)