Maaraa manam kolla seyda

മാരാ മനം കൊള്ള ചെയ്ത
Work
Year
Language

മാരാ മനം കൊള്ളചെയ്ത സുന്ദരാ
ആരാലുണര്‍ന്നാലും പ്രേമമന്ദിരാ
മാനസമോഹനനേ വരൂ നീ
മദനമനോഹരനേ

ആടുക നാമീ രാഗപരാഗം
ചൂടുക നാമിനീ ഹൃദയേശാ
പ്രേമമധുരിതമാകും മാനവ
ജീവിതമിങ്ങനെ വെടിയാതെ
ലൌകികബന്ധം തുടരാനീശ്വര
നേകിയ ദേഹം കളയാതെ.

ആടുകയാണിത പ്രണയദഗാനം
പാടിപ്പറവകള്‍ ഇണയായി
കൂടുകനാമീ ജീവിതലഹരിയില്‍
മൂടുക നാമിനി ഹൃദയേശാ.

mārā manaṁ kŏḽḽasĕyda sundarā
ārāluṇarnnāluṁ premamandirā
mānasamohanane varū nī
madanamanoharane

āḍuga nāmī rāgabarāgaṁ
sūḍuga nāminī hṛdayeśā
premamadhuridamāguṁ mānava
jīvidamiṅṅanĕ vĕḍiyādĕ
laൌkigabandhaṁ tuḍarānīśvara
negiya dehaṁ kaḽayādĕ.

āḍugayāṇida praṇayadagānaṁ
pāḍippaṟavagaḽ iṇayāyi
kūḍuganāmī jīvidalahariyil
mūḍuga nāmini hṛdayeśā.