Maappu sodikkunnu nyaaan

മാപ്പു ചോദിക്കുന്നു ഞാൻ
Work
Year
Language

മാപ്പു ചോദിക്കുന്നു ഞാന്‍ ..
മതഭ്രാന്തു പിടിച്ച ലോകമേ.. ലോകമേ..ലോകമേ

മാഞ്ഞുപോയ കിനാവുകള്‍
മതഭ്രാന്തിന്‍ തിരശീലക്കു പിന്നില്‍
തെളിയുകയില്ലിനി ഒരു നാളും ഒരു നാളും
താളം തെറ്റിയ തകിലടിയാണ് (മാഞ്ഞുപോയ)

ഒരു ദൈവം ഒരു ജാതി
ഒരു ദൈവം ഒരു ജാതി മതമെന്നന്നു പഠിപ്പിച്ച
ശ്രീനാരായണഗുരുവിനെ ക്രൂശിക്കും മതഭ്രാന്തന്മാരേ
മതഭ്രാന്തന്മാരേ ..
മാപ്പു ചോദിക്കുന്നു ഞാന്‍
മാപ്പു ചോദിക്കുന്നു ഞാന്‍ (മാഞ്ഞുപോയ)

ശ്രീബുദ്ധന്‍ ശ്രീയേശു
ശ്രീബുദ്ധന്‍ ശ്രീയേശു മുഹമ്മദന്നു പഠിപ്പിച്ച
ശാന്തസ്നേഹസമത്ത്വത്തില്‍
വിഷക്കനി ചേര്‍ത്ത ലോകമേ ലോകമേ..
മാപ്പു ചോദിക്കുന്നു ഞാന്‍
മാപ്പു ചോദിക്കുന്നു ഞാന്‍

māppu sodikkunnu ñān ..
madabhrāndu piḍicca logame.. logame..logame

māññuboya kināvugaḽ
madabhrāndin diraśīlakku pinnil
tĕḽiyugayillini ŏru nāḽuṁ ŏru nāḽuṁ
tāḽaṁ tĕṭriya tagilaḍiyāṇ (māññuboya)

ŏru daivaṁ ŏru jādi
ŏru daivaṁ ŏru jādi madamĕnnannu paṭhippicca
śrīnārāyaṇaguruvinĕ krūśikkuṁ madabhrāndanmāre
madabhrāndanmāre ..
māppu sodikkunnu ñān
māppu sodikkunnu ñān (māññuboya)

śrībuddhan śrīyeśu
śrībuddhan śrīyeśu muhammadannu paṭhippicca
śāndasnehasamattvattil
viṣakkani sertta logame logame..
māppu sodikkunnu ñān
māppu sodikkunnu ñān