Maappila pudumaappila

മാപ്പിള പുതുമാപ്പിള
Year
Language

മാപ്പിള പുതുമാപ്പിള പുതുമാപ്പിള വരുമല്ലോ
ഏയ് മണ്ടിപ്പെണ്ണേ നിന്നെക്കെട്ടാന്‍ മാപ്പിള വരുമല്ലോ

ഖല്‍ബില്‍ കണ്ടൊരു മാപ്പിളയെങ്കില്‍
കാത്തിരുന്നീടും ഞാന്‍ കാത്തിരുന്നീടും
മണിമാളിക മോളിലെ മഞ്ചത്തിങ്കല്‍
കാത്തിരുന്നീടും ഞാന്‍ കാത്തിരുന്നീടും
കണ്ടാലൊളിക്കണകള്ളീ നിന്നെ കൊണ്ടുപോയീടും
പൊന്‍ തണ്ടുവെച്ചൊരു മഞ്ചലിലേറ്റി
കൊണ്ടുപോയീടും നിന്നെ കൊണ്ടുപോയീടും

മനസ്സിനൊത്തൊരു മാപ്പിളയെങ്കില്‍
മഞ്ചലും വേണ്ട ആ കൈപിടിച്ചു
കരളുതുടിച്ചു കൂടെ ഞാന്‍ പോകും
വേഗം കൂടെ ഞാന്‍ പോകും

ഈ പുള്ളിമാനിനുള്ളിലേറിയ പുള്ളിയാരാണ്?
ഈ മുല്ലമലര്‍ കിനാവ് കാണണ തുമ്പിയേതാണ്
പൂത്തുമ്പിയേതാണ്?

māppiḽa pudumāppiḽa pudumāppiḽa varumallo
ey maṇḍippĕṇṇe ninnĕkkĕṭṭān māppiḽa varumallo

khalbil kaṇḍŏru māppiḽayĕṅgil
kāttirunnīḍuṁ ñān kāttirunnīḍuṁ
maṇimāḽiga moḽilĕ mañjattiṅgal
kāttirunnīḍuṁ ñān kāttirunnīḍuṁ
kaṇḍālŏḽikkaṇagaḽḽī ninnĕ kŏṇḍuboyīḍuṁ
pŏn daṇḍuvĕccŏru mañjalileṭri
kŏṇḍuboyīḍuṁ ninnĕ kŏṇḍuboyīḍuṁ

manassinŏttŏru māppiḽayĕṅgil
mañjaluṁ veṇḍa ā kaibiḍiccu
karaḽuduḍiccu kūḍĕ ñān poguṁ
vegaṁ kūḍĕ ñān poguṁ

ī puḽḽimāninuḽḽileṟiya puḽḽiyārāṇ?
ī mullamalar kināv kāṇaṇa tumbiyedāṇ
pūttumbiyedāṇ?