Maanyanyaubovaan

മാഞ്ഞുപോവാൻ
Work
Year
Language

മാഞ്ഞുപോവാന്‍ മാത്രമായെന്‍
മാനസത്തില്‍ വന്നുദിച്ച
മാരിവില്ലേ മറഞ്ഞു നീ
എങ്ങു പോയാലോ

ലീലയെല്ലാം മതിയാക്കി
നീലവാനിന്‍ കോണിലെങ്ങോ
നീ ലയിച്ചുകഴിഞ്ഞല്ലോ സ്നേഹതാരമേ
എന്നെ നോക്കി പുഞ്ചിരിക്കാതിരിക്കാനോ വെണ്ണിലാവേ
നിന്‍മുഖത്തു കരിങ്കാറു കരി തേച്ചല്ലോ

ജീവിതത്തില്‍ നല്ലകാലം തുടങ്ങാനായി കൂമ്പിനിന്ന
പൂവിതളില്‍ മഞ്ഞു വീണു മരിവിച്ചല്ലോ
കാണിനേരം കൊണ്ടു ചിത്തം
കവര്‍ന്ന നാം ഇനി തമ്മില്‍
കാണുവാനാകാത്തവണ്ണം പിരിഞ്ഞു പോയി
പ്രാണതന്തിതൊടുത്തൊരു വീണപൊട്ടി തകര്‍ന്നല്ലോ
ഗാനമെല്ലാം നിന്നു പോയി ആ നാടകം തീര്‍ന്നു

māññubovān mātramāyĕn
mānasattil vannudicca
māriville maṟaññu nī
ĕṅṅu poyālo

līlayĕllāṁ madiyākki
nīlavānin koṇilĕṅṅo
nī layiccugaḻiññallo snehadārame
ĕnnĕ nokki puñjirikkādirikkāno vĕṇṇilāve
ninmukhattu kariṅgāṟu kari teccallo

jīvidattil nallagālaṁ tuḍaṅṅānāyi kūmbininna
pūvidaḽil maññu vīṇu mariviccallo
kāṇineraṁ kŏṇḍu sittaṁ
kavarnna nāṁ ini tammil
kāṇuvānāgāttavaṇṇaṁ piriññu poyi
prāṇadandidŏḍuttŏru vīṇabŏṭṭi tagarnnallo
gānamĕllāṁ ninnu poyi ā nāḍagaṁ tīrnnu