മാന്യമഹാജനങ്ങളേ ...മലനാട്ടിലെ മക്കളേ....
മാന്യമഹാജനങ്ങളേ മലനാട്ടിലെ മക്കളേ
ഒത്തുചേരും നിങ്ങൾക്കു ഓണവിരുന്ന് പക്ഷെ
ഒട്ടിയവയറിനൊരു കൈനേട്ടം
ഇതിലെ വാ ഇതിലെ വാ ഇതിലെ വാ - 3
മാന്യമഹാജനങ്ങളേ മലനാട്ടിലെ മക്കളേ
തുള്ളിതുളുമ്പുന്ന മുന്തിരിക്കുടം കണ്ട്
വെള്ളമിറക്കുന്ന ചെറുപ്പക്കാരേ
തൊട്ടുനോക്കാനെന്തൊരു പരവേശം
ഒന്നു മുട്ടിയുരുമ്മിയാലോ പരമാനന്ദം
ഇതിലെ വാ ഇതിലെ വാ ഇതിലെ വാ
കാലുമാറ്റം തൊഴിലാക്കും രാഷ്ട്രീയനേതാവേ
കത്തുന്ന വിശപ്പിന്റെ വിളിയറിയാമോ....
പട്ടയടിച്ചു വരും മൂപ്പീന്നേ വീട്ടിൽ
ഒറ്റയ്ക്കു ചെന്നുകേറാൻ വഴിയറിയാമോ
ഇതിലെ വാ ഇതിലെ വാ ഇതിലെ വാ
അഹാ ഇതിലെ വാ ഇതിലെ വാ ഇതിലെ വാ
കള്ളപ്പണക്കാർക്ക് കരിഞ്ചന്ത നടത്തുവാൻ
കാവൽ നിൽക്കുന്ന ഭഗവാനേ
കുരുതി കഴിച്ചാലും പാവങ്ങളിൽ നിന്റെ
തിരുവുള്ളമലിയാത്തതെത്ര കഷ്ടം
(മാന്യമഹാജനങ്ങളേ......)