Maanmiliyaal manam kavarnnu

മാന്മിഴിയാല്‍ മനം കവർന്നു
Year
Language

മാൻമിഴിയാൽ മനം കവർന്നു
തിരുമധുരമുള്ളിൽ പകർന്നു തന്നു
(മാൻമിഴിയാൽ.....)
ദേവതായ്‌ നീ തേരിൽ വന്നു
ആത്മാവിലാദ്യമായ്‌ കുളിരണിഞ്ഞു
മാൻമിഴിയാൽ മനം കവർന്നു
തിരുമധുരമുള്ളിൽ പകർന്നു തന്നു

നിന്നരികെ പറന്നു വരാൻ
നിർവൃതിയിൽ അലിഞ്ഞുചേരാൻ
(നിന്നരികെ.....)
മനം തുടിച്ചു ചിറകടിച്ചു
ആ മണിത്തേരിൽ എനിയ്ക്കിടമുണ്ടോ ?
ആരോമൽ നിന്നരികിലിടമുണ്ടോ ?
മാൻമിഴിയാൽ മനം കവർന്നു
തിരുമധുരമുള്ളിൽ പകർന്നു തന്നു

പൊന്നിതളാൽ പൂവിരിച്ചു
മന്മഥനീവഴിയൊരുക്കീ
(പൊന്നിതളാൽ....)
നിൻ നിഴലായ്‌ ഞാനലഞ്ഞു
മംഗളയാത്രയിലേതു വരെ ?
മാദകനിമിഷങ്ങളേതു വരെ ?
(മാൻമിഴിയാൽ.....)

mānmiḻiyāl manaṁ kavarnnu
tirumadhuramuḽḽil pagarnnu tannu
(mānmiḻiyāl.....)
devadāy‌ nī teril vannu
ātmāvilādyamāy‌ kuḽiraṇiññu
mānmiḻiyāl manaṁ kavarnnu
tirumadhuramuḽḽil pagarnnu tannu

ninnarigĕ paṟannu varān
nirvṛtiyil aliññuserān
(ninnarigĕ.....)
manaṁ tuḍiccu siṟagaḍiccu
ā maṇitteril ĕniykkiḍamuṇḍo ?
āromal ninnarigiliḍamuṇḍo ?
mānmiḻiyāl manaṁ kavarnnu
tirumadhuramuḽḽil pagarnnu tannu

pŏnnidaḽāl pūviriccu
manmathanīvaḻiyŏrukkī
(pŏnnidaḽāl....)
nin niḻalāy‌ ñānalaññu
maṁgaḽayātrayiledu varĕ ?
mādaganimiṣaṅṅaḽedu varĕ ?
(mānmiḻiyāl.....)