Maanisaada

മാനിഷാദ
Year
Language

മാനിഷാദ മാനിഷാദ മാനിഷാദ
ആദികവിയുടെ ഹൃദയം പാടിയ ധർമ്മസംഗമമന്ത്രം
മാനിഷാദ ..
യുഗപരിവർത്തന വീഥിയിലുണർന്ന ആദ്യ സന്ദേശ ഗീതം
മാനിഷാദ മാനിഷാദ

പൊയ്മുഖമഴിഞ്ഞ പുഞ്ചിരികൾക്കിന്നെന്തൊരു മാധുര്യം
ആ മധുരിമയിൽ സ്വയമലിയും
മാനവസ്വപ്നങ്ങൾക്കോ നൊമ്പരം
നൊമ്പരമിന്നേറ്റു പാടുന്നു
മാനിഷാദ..മാനിഷാദ...

വഞ്ചന നിറഞ്ഞ ഹൃദയങ്ങൾക്കിന്നെന്തൊരു സ്വാതന്ത്ര്യം
ആ വിഷമയ വേദിയിൽ പിടയും മൗന
സത്യങ്ങൾക്കോ വേദന
വേദന ഇന്നേറ്റു പാടുന്നു
മാനിഷാദ മാനിഷാദ...
(ആദികവിയുടെ...)

māniṣāda māniṣāda māniṣāda
ādigaviyuḍĕ hṛdayaṁ pāḍiya dharmmasaṁgamamandraṁ
māniṣāda ..
yugabarivarttana vīthiyiluṇarnna ādya sandeśa gīdaṁ
māniṣāda māniṣāda

pŏymukhamaḻiñña puñjirigaḽkkinnĕndŏru mādhuryaṁ
ā madhurimayil svayamaliyuṁ
mānavasvapnaṅṅaḽkko nŏmbaraṁ
nŏmbaraminneṭru pāḍunnu
māniṣāda..māniṣāda...

vañjana niṟañña hṛdayaṅṅaḽkkinnĕndŏru svādandryaṁ
ā viṣamaya vediyil piḍayuṁ mauna
satyaṅṅaḽkko vedana
vedana inneṭru pāḍunnu
māniṣāda māniṣāda...
(ādigaviyuḍĕ...)