Maaninre miliyulla

മാനിന്റെ മിഴിയുള്ള
Year
Language

മാനിന്റെ മിഴിയുള്ള പെണ്ണിനെ പ്രേമിച്ച
ചെറുമന്റെ സ്നേഹത്തിന്‍ കഥ പറയാം ...(2)
അന്നാരോ മോഹിക്കും ആ സുന്ദരിയാം തമ്പുരാട്ടി
കണ്ടു കണ്ണാലെ ഒരു കാക്കക്കറുമ്പന്‍ കാത്തനെ
കരളിലോ കനവു പൂവണിഞ്ഞു.....
(മാനിന്റെ....)

ഇരുമെയ്യാണെന്നാലും ഇവരൊന്നാണേ
ഹൃദയത്തുടിപ്പുകള്‍ ഇവരുടെ പാട്ടാണേ
ഇരുമെയ്യാണെന്നാലും ഇവരൊന്നാണേ
ഹൃദയത്തുടിപ്പുകള്‍ ഇവരുടെ പാട്ടാണേ
ഒന്നുരിയാടാന്‍ നാവില്ലേലും ഊമക്കുയിലുകളേ....
എന്നും നിങ്ങളുടെ അനുരാഗത്തില്‍
പൊന്നിന്‍ പൂക്കള്‍ വിരിയട്ടെ...
ഓ..ഹോ...എന്നും നിങ്ങളുടെ അനുരാഗത്തില്‍
പൊന്നിന്‍ പൂക്കള്‍ വിരിയട്ടെ..
(മാനിന്റെ....)

മിണ്ടാപ്പെണ്ണിനു കണ്ണില്‍ നാണം പൂത്തല്ലോ
മഞ്ഞില്‍ കുളിര്‍ത്ത മോഹപ്പൂക്കള്‍ വിടര്‍ന്നല്ലോ ..
മിണ്ടാപ്പെണ്ണിനു കണ്ണില്‍ നാണം പൂത്തല്ലോ
മഞ്ഞില്‍ കുളിര്‍ത്ത മോഹപ്പൂക്കള്‍ വിടര്‍ന്നല്ലോ .
എന്നും പ്രേമമുരളിക പാടും...
സ്നേഹഗീതങ്ങള്‍....
എന്നും നിങ്ങളുടെ പ്രണയലീലകള്‍
കാവ്യലഹരിയാകുന്നു....
ഓ..ഹോ...എന്നും നിങ്ങളുടെ പ്രണയലീലകള്‍
കാവ്യ ലഹരിയാകുന്നു ...
(മാനിന്റെ ....)

māninṟĕ miḻiyuḽḽa pĕṇṇinĕ premicca
sĕṟumanṟĕ snehattin katha paṟayāṁ ...(2)
annāro mohikkuṁ ā sundariyāṁ tamburāṭṭi
kaṇḍu kaṇṇālĕ ŏru kākkakkaṟumban kāttanĕ
karaḽilo kanavu pūvaṇiññu.....
(māninṟĕ....)

irumĕyyāṇĕnnāluṁ ivarŏnnāṇe
hṛdayattuḍippugaḽ ivaruḍĕ pāṭṭāṇe
irumĕyyāṇĕnnāluṁ ivarŏnnāṇe
hṛdayattuḍippugaḽ ivaruḍĕ pāṭṭāṇe
ŏnnuriyāḍān nāvilleluṁ ūmakkuyilugaḽe....
ĕnnuṁ niṅṅaḽuḍĕ anurāgattil
pŏnnin pūkkaḽ viriyaṭṭĕ...
o..ho...ĕnnuṁ niṅṅaḽuḍĕ anurāgattil
pŏnnin pūkkaḽ viriyaṭṭĕ..
(māninṟĕ....)

miṇḍāppĕṇṇinu kaṇṇil nāṇaṁ pūttallo
maññil kuḽirtta mohappūkkaḽ viḍarnnallo ..
miṇḍāppĕṇṇinu kaṇṇil nāṇaṁ pūttallo
maññil kuḽirtta mohappūkkaḽ viḍarnnallo .
ĕnnuṁ premamuraḽiga pāḍuṁ...
snehagīdaṅṅaḽ....
ĕnnuṁ niṅṅaḽuḍĕ praṇayalīlagaḽ
kāvyalahariyāgunnu....
o..ho...ĕnnuṁ niṅṅaḽuḍĕ praṇayalīlagaḽ
kāvya lahariyāgunnu ...
(māninṟĕ ....)