Maanennum vilikkilla

മാനെന്നും വിളിക്കില്ല
Year
Language

മാ‍നെന്നും വിളിക്കില്ല മയിലെന്നും വിളിക്കില്ല
മാടത്തിന്‍ മണിവിളക്കേ നിന്നെ ഞാന്‍
മാടത്തിന്‍ മണിവിളക്കേ

ഉള്ളില്‍ക്കടന്നു കരള്‍ കൊള്ളയടിയ്ക്കും നിന്നെ
കള്ളിപ്പെണ്ണെന്നുവിളിക്കും നിന്നെഞാന്‍
കള്ളിപ്പെണ്ണെന്നു വിളിക്കും
പാടാനുംവരില്ലഞാന്‍ ആടാനും വരില്ലഞാന്‍
പാടത്തെപ്പച്ചക്കിളിയേ ചൊല്ലിടാം
പാടത്തെപ്പച്ചക്കിളിയേ
(മാനെന്നും.....)

നീലച്ച പുരികത്തിന്‍ പീലിക്കെട്ടുഴിഞ്ഞെന്നെ
തൂണാക്കി മാറ്റിയല്ലോ എന്നെ നീ
തൂണാക്കി മാറ്റിയല്ലോ
ചേലൊത്ത പുഞ്ചിരിയാല്‍ പാലുകുറുക്കിത്തന്നു
വാലാക്കിമാറ്റിയല്ലോ എന്നെ നിന്റെ
വാലാക്കിമാറ്റിയല്ലോ
(മാനെന്നും...)

mānĕnnuṁ viḽikkilla mayilĕnnuṁ viḽikkilla
māḍattin maṇiviḽakke ninnĕ ñān
māḍattin maṇiviḽakke

uḽḽilkkaḍannu karaḽ kŏḽḽayaḍiykkuṁ ninnĕ
kaḽḽippĕṇṇĕnnuviḽikkuṁ ninnĕñān
kaḽḽippĕṇṇĕnnu viḽikkuṁ
pāḍānuṁvarillañān āḍānuṁ varillañān
pāḍattĕppaccakkiḽiye sŏlliḍāṁ
pāḍattĕppaccakkiḽiye
(mānĕnnuṁ.....)

nīlacca purigattin pīlikkĕṭṭuḻiññĕnnĕ
tūṇākki māṭriyallo ĕnnĕ nī
tūṇākki māṭriyallo
selŏtta puñjiriyāl pāluguṟukkittannu
vālākkimāṭriyallo ĕnnĕ ninṟĕ
vālākkimāṭriyallo
(mānĕnnuṁ...)